സത്യം എന്താണെന്ന് ഇപ്പോഴും അറിയില്ല, ആക്രമിക്കപ്പെട്ട നടിയെ തിരിച്ചു കൊണ്ടുവരണം; കുഞ്ചാക്കോ ബോബൻ..!!

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയും തുടർന്ന് മലയാളത്തിലെ പ്രമുഖ നടനായ ദിലീപിനെ ഈ കേസിൽ അറസ്റ് ചെയ്യുകയും തുടർന്നുള്ള സംഭവ വികാസങ്ങളും മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു, തുടർന്ന് നടിക്ക് പിന്തുണമായി ഒരു വിഭാഗം നടികളും സിനിമ പ്രവർത്തകരും ചേർന്ന് പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കുറ്റാരോപിതനായ ദിലീപിനെ അമ്മ സംഘടനയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.

ആക്രമിക്കപ്പെട്ട പെണ്കുട്ടിയെ താര സംഘടനായ അമ്മയിൽ തീരിച്ചെത്തിക്കണം എന്നാണ് തന്റെ ആഗ്രഹമെന്ന് അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ കുഞ്ചാക്കോ ബോബൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

നടിക്ക് അമ്മയിലേക്ക് വരാൻ ആഗ്രഹം ഉണ്ടെങ്കിൽ അതിനുള്ള സാഹചര്യം ഒരുക്കുക തന്നെ ചെയ്യും എന്നും, നടിയെ കൊച്ചിയിൽ ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് അമ്മ സംഘടനയിൽ ഉള്ളവർക്ക് വ്യക്തമായ സത്യാവസ്ഥ അറിയില്ല എന്നും അതുകൊണ്ടാണ് ദൃഢമായ തീരുമാനങ്ങൾ എടുക്കാൻ സംഘടനക്ക് കഴിയാതെ വരുന്നത് എന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്. നടി അക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് ‘അമ്മ’യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇക്കാര്യത്തില്‍ കോടതിവിധി വന്നാല്‍ സംഘടനയ്ക്കു വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും. ആക്രമിക്കപ്പെട്ട നടി ‘അമ്മ’യിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം. എന്നാല്‍ എന്തു ചെയ്യണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago