ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു ഒന്ന് കരയാൻ പോലും കഴിയാതെ 16 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞു; ഹൃദയം പൊട്ടി വീണ..!!

ജിബി ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ കൂടി സിനിമ ലോകത്തേക്ക് എത്തിയ താരം ആണ് വീണ നായർ. നർത്തകിയും മികച്ച ഒരു കോമഡി നടി കൂടിയായ വീണ (veena nair) നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

മിനി സ്‌ക്രീനിൽ മികച്ച വേഷങ്ങൾ ചെയ്തതിൽ കൂടിയാണ് താരം സിനിമയിൽ എത്തിയത്. ജീവിതത്തിൽ സംഭവിച്ച വേദനയേറിയ നിമിഷങ്ങളെ കുറിച്ച് വീണ എഴുതിയ കുറിപ്പ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്,

‘6 വര്‍ഷങ്ങള്‍ മുന്നേ ഇ സമയം ഈ ദിവസം ജീവിതത്തില്‍ എല്ലാം നഷ്ട്ടപെട്ടു എന്ന് തോന്നിയതും ദൈവം ഇല്ല എന്ന് തോന്നിയ നിമിഷം 16 ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞു എന്നെന്നേക്കുമായി എന്റെ അമ്മ എന്നെ വിട്ടു പോയ ദിവസം.

ഒന്ന് കരയാന്‍ പോലും പറ്റാതെ ചുറ്റിനും സംഭവിക്കുന്നത് ഒന്നും മനസിലാവാതെ അച്ഛന്റെ മനസ് തളരരുത് എന്ന പ്രാര്‍ഥനയോടെ കരയാതെ അടക്കിപ്പിടിച്ചു നിന്ന സമയം. എന്താ സംഭവിച്ചത് എന്ന് ഇപ്പോളും മനസിലായിട്ടില്ല. ജീവിതത്തില്‍ സന്തോഷം വന്നാലും സങ്കടം വന്നാലും എന്റെ അമ്മയും അച്ഛനും ഇതൊന്നും കാണാനില്ല എന്ന വിഷമം.

അമ്മേ… അമ്മേ… കൂടുള്ളപ്പം അറിഞ്ഞില്ല അമ്മയുടെ വില. ഒരുപാടു സമയങ്ങളില്‍ അമ്മ വേണായിരുന്നു ഒപ്പം എന്ന് തോന്നിയ സമയം ഉണ്ടായി. എങ്കിലും അമ്മ സന്തോഷിക്കുന്നുണ്ടാവും ഏറ്റവും നല്ല അമ്മയെ ഏല്‍പ്പിച്ചിട്ടാ എന്റെ അമ്മ പോയത്. അമ്മേ… ഒരുവട്ടം കൂടെ ഒന്ന് കാണാന്‍ പറ്റിയിരുന്നേല്‍… മിസ് യു അമ്മേ’ വേദനയോടെ വീണ കുറിച്ചു.

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago