ഒരായിരം ഉമ്മ കൊടുക്കണം മമ്മൂക്കക്ക്; അത് കവിളിലോ ശരീരത്തിലോ അല്ല; ആരാധികയുടെ കുറിപ്പ് വൈറൽ ആകുന്നു..!!

പല നടന്മാരുടെയും ആരാധകർ നമുക്ക് ഇടയിൽ ഉണ്ട്. അതിനൊപ്പം കടുത്ത ആരാധികമാരും. മമ്മൂട്ടിയോട് ഉള്ള ഇഷ്ടത്തിന്റെ പേരിൽ വിമർശനങ്ങൾ കേട്ട അനുജ എന്ന ആരാധിക മമ്മൂട്ടിയുടെ നല്ല മനസിനെ പ്രശംസിച്ചു ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

രോഗ ശയ്യയിൽ ഉള്ള മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി മമ്മൂട്ടി എത്തി എങ്കിൽ കൂടിയും ഐ ഒരിക്കലും അതിന്റെ പേരിൽ ഒരു ഫോട്ടോ ഇട്ട് പ്രോമോഷൻ നടത്താനോ പേര് എടുക്കാനോ മമ്മൂട്ടി നിന്നില്ല എന്ന് അനുജ പറയുന്നു. അനുജയുടെ പോസ്റ്റ് ഇങ്ങനെ ,

പലരും ചോദിച്ചു എന്താണ് നീ ഇങ്ങനെ മമ്മൂക്കാ മമ്മൂക്കാ എന്നുപറഞ്ഞു നടക്കുന്നത് അതിനു ഒറ്റകരണമേ ഉള്ളൂ ഇക്കാ ഒരു താരമല്ല മനുഷ്യനാണു മനസാക്ഷി ഉള്ള പച്ചയായ മനുഷ്യൻ അത് മാത്രമാണ് കാരണം…

ഉദാഹരണം താ ഇവിടെ ഇന്നലെ ആണ് മോളിചേച്ചിയെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തു വന്നു തുടങ്ങിയത് ഞാനും പോസ്റ്റ്‌ ഇട്ടു അത്…

ആ പോസ്റ്റിലും ആ പാവം ചേച്ചിക് സഹായം കിട്ടാൻ പാടില്ല എന്ന രീതിയിൽ കമന്റുകൾ വന്നിരുന്നു..

വളരെ സങ്കടം ആയിരുന്നു അത് കേട്ടുകഴിഞ്ഞപ്പോൾ നിസ്സഹായതയെ പോലും ചോദ്യം ചെയ്യുന്നല്ലോ എന്ന്.

എന്തായാലും രാവിലെ മുതൽ ഇക്കാ ഫാൻസ്‌ ഗ്രൂപിലെ കുഞ്ഞുങ്ങൾ മെസേജ് ഇട്ടുതുടങ്ങിയിരുന്നു മോളി കണ്ണമാലിയുടെ ചികിത്സാചിലവ് ഇക്കാ ഏറ്റെടുത്തു എന്ന് പറഞ്ഞു.

സത്യം പറഞ്ഞാൽ ആദ്യം വിശ്വസിക്കാൻ ഒന്ന് മടിച്ചു.. അതുകൊണ്ട് തന്നെ ഉറപ്പ് ആക്കാനായി പലരോടും ചോദിച്ചു.. ഒടുവിൽ ഇപ്പോൾ ഒരു വീഡിയോയിൽ ആ ചേച്ചി തന്നെ പറഞ്ഞു അസുഖത്തിന്റെ ഡീറ്റെയ്ൽസ് എല്ലാം കൊടുത്താൽ മതി ചികിത്സ ചിലവ് ചെയ്തോളാം എന്ന് ഇക്കായുടെ ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു എന്ന്.

എത്രയോ കേസുകൾ ഉണ്ട് ഇങ്ങനെ ചെയ്തുവരുന്നത് ഒരു ഫോട്ടോ ഇടാനോ ആരോടും ഞാൻ ഇത്രയൊക്കെ ചെയ്തു എന്ന് പറയാനോ മിനക്കെടാതെ നന്മയുടെ വഴിയേലൂടെ ഉള്ള യാത്ര.

ഒരിക്കൽ ഇക്കായോട് ഉള്ള ഇഷ്ടം പറഞ്ഞു ഉമ്മ കൊടുത്തൊരു പോസ്റ്റ്‌ ഇട്ടപ്പോൾ അപമാനിക്കാൻ വന്നവർ ഉണ്ട് ഇവിടെ അവരോടൊക്കെ ഒന്ന് പറയാം ഒന്നല്ല ഒരായിരം ഉമ്മ കൊടുക്കാനാണ് എനിക്ക് മോഹം അത് ഇക്കയുടെ കവിളിനോ ശരീരത്തിനോ അല്ല ആ മനസിനാണ് മനസിന്റെ നന്മക്ക് ആണ്. ലവ്യൂ ഇക്കാ ഒരായിരം ഉമ്മ എന്റെ ഹൃദയത്തിൽ നിന്നും.

അനുജ

David John

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago