ഇനി മലയാള സിനിമ കാത്തിരിക്കുന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം ആണ്. നവംബർ 21 നു ലോകമെമ്പാടും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വാർണ്ണാഭമായ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ചാണ് നടന്നത്.
വമ്പൻ താരങ്ങൾ എത്തിയ ചടങ്ങിൽ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, എന്നിവർക്ക് പുറമെ ടോവിനോ തോമസ്, സംയുക്ത മേനോൻ, പ്രശസ്ത സംവിധായകൻ ഹരിഹരൻ എന്നിവർ ആണ് പ്രധാന അതിഥികൾ ആയി എത്തിയത്. മലയാള സിനിമ എന്നും ആഘോഷം ആക്കുന്ന ഒരു വടക്കൻ വീരഗാഥ ഒരുങ്ങിയത് മമ്മൂട്ടി ഹരിഹരൻ കോമ്പിനേഷനിൽ ആയിരുന്നു.
ഈ ചിത്രത്തിൽ സഹ സംവിധായകൻ ആയി ആയിരുന്നു പത്മകുമാറിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം. വീണ്ടും ഒരു ചരിത്ര കഥ സിനിമ ആകുമ്പോൾ മലയാള സിനിമ മുഴുവൻ ആവേശത്തിൽ ആണ്.
ശക്തമായ പ്രേമേയങ്ങൾ കൊണ്ട് ലോകത്തെ ഏത് വലിയ ഇന്ടസ്ട്രിയോടും മത്സരിക്കാൻ ഉള്ള കഴിവ് മലയാള സിനിമക്ക് ഉണ്ട് എന്നാണ് ഹരിഹരൻ പറയുന്നത്. ഇത്തരത്തിൽ പ്രമേയമുള്ള ചിത്രങ്ങളുമായി മമ്മൂട്ടി എത്തുമ്പോൾ മത്സരിക്കുന്നത് മലയാള സിനിമയിലെ സൂപ്പർ താരങ്ങളോടോ ബോളിവുഡ് താരങ്ങളായ ഷാരുഖ് ഖാനോടൊ സൽമാൻ ഖാനോടൊ അല്ല എന്നും മമ്മൂട്ടിയുടെ മത്സരം ഹോളിവുഡ് ഹീറോ ടോം ക്രൂസിനോട് ആണ് എന്നും ഹരിഹരൻ പറയുന്നു.
ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനവും കഴിഞ്ഞ ദിവസത്തെ ഓഡിയോ ലോഞ്ചിന് ശേഷം പുറത്തിറങ്ങി. വമ്പൻ സ്വീകരണമാണ് ഗാനത്തിന് സാമൂഹിക മാധ്യമത്തിൽ ലഭിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…