ഇനിയൊരു ചാനലിനും അഭിമുഖം കൊടുക്കില്ല, ജീവിതം തകർക്കുകയാണ്; രേഖ രതീഷ്..!!

സീരിയൽ ലോകത്തിൽ സജീവമായി നിൽക്കുന്ന താരം ആണ് രേഖ രതീഷ്. പരസ്പരം എന്ന പരമ്പരയിലെ പത്മാവതിയമ്മ എന്ന വേഷത്തിൽ കൂടിയ ശ്രദ്ധ നേടിയ രേഖ രതീഷ് കൂടുതൽ അറിയപ്പെടുന്നത് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വന്ന വാർത്തകളിൽ കൂടി ആയിരുന്നു.

പതിനെട്ടാം വയസിൽ ആയിരുന്നു കുടുംബത്തെയും മാതാപിതാക്കളെയും തിരസ്കരിച്ച് രേഖ ആദ്യ വിവാഹം കഴിക്കുന്നത്. തുടർന്ന് മൂന്നു വിവാഹം കൂടി കഴിഞ്ഞ രേഖയുടെ വിവാഹ ജീവിതം അത്ര വലിയ വിജയം ആയിരുന്നില്ല. നാല് വിവാഹ ജീവിതവും അവസാനിപ്പിച്ച രേഖ ഇപ്പോൾ തന്റെ മകനൊപ്പം ആണ് കഴിയുന്നത്. ഇപ്പോൾ തന്റെ ജീവിതംതന്നെ മകൻ മാത്രം ആണെന്ന് രേഖ നേരത്തെ പറഞ്ഞിരുന്നു.

ഉന്നൈ നാൻ സന്ധിതേൻ എന്ന തമിഴ് ചിത്രത്തിൽ കൂടി തന്റെ നാലാം വയസിൽ അഭിനയ ലോകത്തിൽ എത്തിയ ആൾ ആണ് രേഖ. തുടർന്ന് തന്റെ പതിനാലാം വയസിൽ നിറക്കൂട്ട് എന്ന സീരിയൽ വഴി മിനി സ്‌ക്രീനിൽ രേഖ എത്തുന്നത്. ശ്രീവത്സൻ ആയിരുന്നു ഈ സീരിയൽ സംവിധാനം ചെയ്തത്. എന്നാൽ 2013 മുതൽ 18 വരെ അഞ്ച് വര്ഷം അഭിനയിച്ച പരസ്പരം ആണ് രേഖക്ക് അഭിനയ ജീവിതത്തിൽ വഴിതിവ് ഉണ്ടാക്കി കൊണ്ടുത്തത്.

ജീവിതത്തിൽ സംഭവിച്ച ദുരിതങ്ങളും അബദ്ധങ്ങളും എല്ലാം രേഖ പരസ്യമായി പറഞ്ഞിട്ടുണ്ട്, എന്നാൽ കാലങ്ങൾ കഴിയുമ്പോഴും ഇത്തരത്തിൽ ഉള്ള വാർത്തകൾ തന്നെ വേട്ടയാടുമ്പോൾ താൻ പുതിയ തീരുമാനത്തിലേക്ക് എത്തി എന്ന് രേഖ പറയുന്നു. തന്റെ മകൻ വളരുകയാണ്. ഇപ്പോൾ അവൻ ഉള്ളത് അപക്വമായ പ്രായത്തിൽ ആണ്.

ഈ പ്രായത്തിൽ ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അവനു അലോസരങ്ങൾ ഉണ്ടാക്കി കൊടുക്കും. എന്റെ ജീവിതത്തിലെ എല്ലാം ഞാൻ തുറന്നു പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പക്ഷെ ഇപ്പോഴും ചിലർ അതെല്ലാം കുത്തിപ്പൊക്കുന്നു. എന്റെ മകൻ വളർന്നു വരികയാണ്.

അവന്റെ കൂട്ടുകാരും അധ്യാപകരും എല്ലാം ഇത്തരം വാർത്തകൾ കാണും. ഇപ്പോൾ അവൻ വളർന്നു വരുന്ന കാലം ആണ് ഇത്തരം വാർത്തകൾ അവനെ മാനസികമായി തളർത്തി കളയും. അതുകൊണ്ടു തന്നെ ഇനിയുള്ള കാലം അഭിമുഖങ്ങൾ ഒന്നും നൽകേണ്ട എന്നാണ് തന്റെ തീരുമാനം എന്ന് രേഖ പറയുന്നു.

തന്റെ വ്യക്തി ജീവിതം വാർത്ത ആക്കാൻ ശ്രമിക്കുന്നവർഒരു കുഞ്ഞിന്റെ ജീവിതം വെച്ച് കൂടിയാണ് കളിക്കുന്നത് എന്നുള്ള ക്രൈം മറന്നു പോവരുത്. ഞാൻ ഒരു അമ്മയാണ്. എനിക്ക് ഒരു മകൻ മാത്രമാണ് ഉള്ളത്.

നിങ്ങളിൽ നിന്ന് കൂടുതൽ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. ഇനിയൊരു വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാവില്ല എന്നും രേഖ നേരത്തെ വെളിപ്പെടുത്തി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago