മോഹൻലാലിനെ പോലെ ആരാധകരെ സ്നേഹിക്കുന്ന മറ്റൊരു ലോകത്ത് വേറെ ഉണ്ടാവില്ല; ലാലേട്ടൻ ഒരു മാന്ത്രികൻ..!!

68

മോഹൻലാൽ എന്നും ഏറെ വ്യത്യസ്തൻ ആകുന്നത്, അദ്ദേഹം തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹവും പരിചരണവും മൂലം തന്നെയാണ് എന്ന് പറയേണ്ടി വരും.

കഴിഞ്ഞ നാപ്പത് വർഷത്തിൽ ഏറെയായി മലയാള സിനിമയിൽ നിറ സാന്നിദ്യമായി നിൽക്കുന്ന നടൻ ആണ് മോഹൻലാൽ, ഇട്ടിമാണി ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയിൽ ആണ് മോഹൻലാൽ ആരാധകർക്ക് വേണ്ടി സമയം കണ്ടെത്തിയത്.

തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാൾ ആണ് മോഹൻലാൽ, ജീവിതത്തിൽ ഏറെ സമയവും സിനിമ ലൊക്കേഷനുകളിൽ ചെലവഴിക്കുന്ന മോഹൻലാൽ, തന്റെ ആരാധകരെയും തന്നെ അവർ സ്നേഹിക്കുന്ന അത്രയേറെ സ്നേഹിക്കുന്ന ആൾ ആണെന്ന് അജു വർഗീസ് പറയുന്നു.

ലാലേട്ടൻ ഒരു മാന്ത്രികൻ ആണെന്ന് അജു പറയുന്നു, 35 പേരുടെ കൂടെ ഓരോരുത്തർ ആയി മോഹൻലാലിന് ഒപ്പം ഫോട്ടോ എടുക്കുന്ന വീഡിയോ ഷെയർ ചെയ്ത അജു വർഗീസ്, സത്യത്തിൽ മോഹൻലാൽ ഫോട്ടോ എടുത്തത് 350 പേർക്ക് ഒപ്പം ആണെന്നും അജു കൂട്ടിച്ചേർത്തു.

You might also like