തനിക്ക് കാഴ്ച ലഭിക്കാൻ പോകുന്നു; വൈക്കം വിജയലക്ഷ്മി

50

മലയാളത്തിന്റെ സ്വന്തം വൈക്കം വിജയലക്ഷ്മി ഇപ്പോൾ ഏറെ സന്തോഷത്തിൽ ആണ്, ഒക്ടോബർ 22നു പാലാ സ്വദേശി അനൂപിനെ വിവാഹം കഴിച്ച അന്ധയായ വിജയലക്ഷ്മിക്ക് ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി എത്തുകയാണ്.

അടുത്ത വർഷം തനിക്ക് കാഴ്ച ലഭിക്കും എന്നാണ് മഴവിൽ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്ക് ഇടെ വിജയലക്ഷ്മി പറഞ്ഞത്.

അമേരിക്കയിൽ പോയി താൻ ഡോക്ടറെ കാണുകയും അടുത്ത വർഷം പുതുതായി കണ്ടെത്തിയ ചികിത്സയിലൂടെ തനിക്ക് കാഴ്ച ലഭിക്കും എന്നും ഇപ്പോൾ തനിക്ക് വെളിച്ചും ഒക്കെ കാണാൻ കഴിയുന്നുണ്ട് എന്നും വിജയ ലക്ഷ്മി കൂട്ടിച്ചേർത്തു.