ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി ഇന്ത്യൻ പേസർമാർ; ഇന്ത്യക്ക് വേണ്ടി വെട്ടിയ ശവപ്പറമ്പിൽ വീണ് ഇംഗ്ലണ്ട്..!!

131

ഇന്ത്യക്കു എതിരായി ഉള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ദയനീയമായ തുടക്കം കുറിച്ച് ഇംഗ്ലണ്ട്. ഒന്നാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 65.4 ഓവറിൽ 183 റൺസ് എടുക്കുമ്പോൾ എല്ലാവരും കൂടാരം കയറി. സ്വയം കുഴിച്ച കുഴിയിൽ ഇന്ത്യ വീഴും മുന്നേ ഇംഗ്ലണ്ട് തന്നെ ചാടിയപോലെയാണ്.

നേരത്തെ ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ട് എത്തിയപ്പോൾ സ്പിൻ അനുകൂല പിച്ച് ഒരുക്കിയതിന് ഒട്ടേറെ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലണ്ടിൽ എത്തുമ്പോൾ പച്ചപ്പുള്ള പിച്ചുകൾ കാണുമ്പോൾ പരാതിയുമായി വരരുത് എന്ന് കളി തുടങ്ങുന്നതിന് മുന്നേ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ആൻഡേഴ്‌സൺ പറഞ്ഞിരുന്നു.

എന്നാൽ ആദ്യം ബാറ്റിംഗ് ഇറങ്ങിയ ഇംഗ്ലണ്ട് താരങ്ങൾ ഇന്ത്യൻ പേസ് നിരക്ക് മുന്നിൽ അടിയറവ് പറഞ്ഞു എന്ന് വേണം പറയാൻ. ഒരു മത്സരത്തിൽ ആയി ഫോമിലേക്ക് എത്താൻ കഴിയാതെ ഏറുന്ന ജസ്പിരിറ്റ് ബുംറ ആണ് ഇന്ത്യൻ നിരയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്.

20.4 ഓവർ എറിഞ്ഞ ബുംറ 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാമി 3 വിക്കറ്റ് വീഴ്ത്തി. താക്കൂർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് 1 വിക്കറ്റ് എടുത്തു. ഇംഗ്ലണ്ട് നിരയിൽ ആശ്വാസമായ പ്രകടനം കാഴ്ച വെച്ചത് ക്യാപ്റ്റൻ റൂട്ട് മാത്രമാണ്. 108 ബോളുകൾ നേരിട്ട താരം 64 റൺസ് എടുത്തു. ഷാർഡുൾ താക്കൂർ ആണ് എൽബി ഡബ്‌ള്യുവിൽ കുറുക്കി റൂട്ടിനെ പുറത്താക്കിയത്. ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ പൂജ്യത്തിന് പുറത്തായി.