മലയാളത്തിൽ എതിരാളികൾ ഇല്ലാതെ ദുൽഖർ സൽമാൻ; 75 കോടി ക്ലബ്ബിൽ കേറി കുറുപ്പ്..!!

77

മലയാള സിനിമയുടെ യുവരാജാവ് ആണെന്ന് തെളിയിച്ചു ദുൽഖർ സൽമാൻ. അഭിനയ ലോകത്തിൽ എത്തി ഒമ്പത് വർഷത്തിനുള്ളിൽ മലയാളത്തിലെ സൂപ്പർ താര സിംഹാസനത്തിൽ മോഹൻലാലിന് ഒത്ത എതിരാളി ആയി ദുൽഖർ സൽമാൻ വളർന്നു കഴിഞ്ഞു.

മലയാളത്തിൽ മോഹൻലാലിന് അല്ലാതെ മറ്റൊരു താരത്തിനും കഴിയാത്ത ബോക്സ് ഓഫീസിൽ നേട്ടം ആണ് ദുൽഖർ സൽമാൻ ഇപ്പോൾ നേടിയിരിക്കുന്നത്. കുറുപ്പ് റിലീസ് ചെയ്തു രണ്ട് വാരങ്ങൾ തികയുന്നതിന് മുന്നേ തന്നെ ചിത്രം ബോക്സ് ഓഫീസിൽ നിന്നും നേടിയത് 75 കോടി രൂപയാണ്.

ദുൽഖർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതും. ഇതുവരെ ചിത്രം 35000 ഷോകൾ ലോക വ്യാപകമായി കളിച്ചു കഴിഞ്ഞു. അമ്പത് ശതമാനം സീറ്റിൽ കപ്പാസിറ്റിയിൽ റിലീസ് ചെയ്ത കുറുപ്പ് നാലു ദിവസങ്ങൾ കൊണ്ടാണ് 50 കോടി നേടിയത്. 13 ദിവസങ്ങൾ കൊണ്ട് ചിത്രം 75 കോടി എന്ന സുവർണ്ണ നേട്ടത്തിലേക്ക് എത്തി.

1500 സ്‌ക്രീനിൽ നവംബർ 12 നു ആണ് സിനിമ റിലീസ് ചെയ്തത്. ശ്രീനാഥ്‌ രാജേന്ദ്രൻ ഒരുക്കിയ ചിത്രത്തിൽ ദുൽഖറിനൊപ്പം സണ്ണി വെയിൻ , ഷൈൻ ടോം ചാക്കോ , ഇന്ദ്രജിത് സുകുമാരൻ , ടോവിനോ തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നത്. മലയാളം കൂടാതെ തമിഴ് തെലുങ്ക് കന്നഡ ഹിന്ദി ഭാഷയിലും സിനിമ റിലീസ് ചെയ്തിരുന്നു. കേരളത്തിൽ മാത്രം 450 സ്ക്രീൻ ലഭിച്ചു ചിത്രത്തിന്.