ആരെയും ആകർഷിക്കുന്ന കണ്ണുകൾ; വശ്യതയുള്ള മേനിയഴക്; എന്തിനെയും കൂസാതെ മോഡലിംഗ് രംഗത്തെത്തിയ ദിവ്യ മേരി ജേക്കബ്..!!

29,116

എന്തൊക്കെ നേടിയാലും എത്രയൊക്കെ സമ്പാദിച്ചാലും ഇഷ്ടമുള്ള ജോലി ചെയ്യുമ്പോൾ കിട്ടുന്ന സുഖം മറ്റൊന്നിനുമില്ല.

അതിൽ നിന്നും കൂടുതൽ നേടാൻ കഴിയുമ്പോൾ മനസിന് ലഭിക്കുന്ന ആത്മസംതൃപ്തി വളരെ വലുതാണ് എന്ന് തന്നെ പറയേണ്ടി വരും. അങ്ങനെ നമ്മൾ ആഗ്രഹിച്ചത് നേടണമെങ്കിൽ ചിലപ്പോൾ എങ്കിലും പലതും ത്യജിക്കേണ്ടി വെറും.

സ്നേഹങ്ങൾ ഇഷ്ടങ്ങൾ എല്ലാം ഉപേക്ഷിക്കേണ്ടി വരും. അത്തരത്തിൽ ജീവിതത്തിൽ വിദ്യാഭ്യാസം കൊണ്ട് വിജയം നേടിയ എംബിഎ പൂർത്തിയാക്കി അക്കാഡമിക്ക് കൗൺസിലർ ജോലി ഉപേക്ഷിച്ചു മോഡലിംഗ് രംഗത്തേക്ക് എത്തിയ ആൾ ആണ് കൊച്ചി സ്വദേശിനിയായ ദിവ്യ മേരി ജേക്കബ്.

2013 ൽ കോളേജ് വിദ്യാഭ്യാസ കാലത്തിൽ ആയിരുന്നു ദിവ്യ ആദ്യമായി മോഡലിംഗ് രംഗത്തേക്ക് വരുന്നത്. എന്നാൽ വീട്ടിൽ ഒറ്റമകളായ ദിവ്യക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. തുടർന്ന് മോഡലിംഗ് ഉപേക്ഷിച്ചു. അന്ന് പതിനെട്ട് വയസിൽ വീട്ടുക്കാർ പറയുന്നത് കേൾക്കാനേ ദിവ്യക്ക് കഴിഞ്ഞുള്ളു.

കോളേജ് പഠനം പൂർത്തിയാക്കിയ ദിവ്യ തുടർന്ന് എംബിഎയ്ക്ക് ചേർന്നു. നല്ല ജോലി നേടി. സ്വന്തം കാലിൽ നിൽക്കാം എന്നതിലേക്ക് എത്തിയപ്പോൾ ദിവ്യ തന്റെ ഇരുപത്തിയാറാം വയസിൽ വീണ്ടും മോഡൽ ആകാൻ തീരുമാനിച്ചു. ജോലി ഉപേക്ഷിച്ചു. തന്റെ മോഡലിംഗ് എന്ന സ്വപ്നത്തിലേക്ക് നടന്നടുത്തു.

തന്നെ പോലെ സാധാരണക്കാർക്കും ഇതെല്ലാം ചെയ്യാൻ കഴിയും എന്നുള്ള വാശി തന്നെ ആയിരുന്നു ദിവ്യക്ക് ആകെയുള്ള മുതൽക്കൂട്ടും. ഇന്ന് കൊച്ചിയിൽ അറിയപ്പെടുന്ന മോഡലായി മാറിക്കഴിഞ്ഞു ദിവ്യ. ഇന്ന് തന്റെ മോഡലിംഗ് എന്ന സ്വപ്നം യാഥാർഥ്യമാക്കി അതിലാണ് ദിവ്യ ജീവിക്കുന്നതും.

ബോൾഡ് ഫോട്ടോസ് ചെയ്യുന്നത് ശ്രദ്ധ നേടിയെടുക്കാൻ വേണ്ടിയല്ല. എന്നാൽ തനിക്ക് ചേരുന്നതും തന്റെ ശരീര ഭംഗിക്ക് ഒതുങ്ങുന്നതും കുറച്ച് ബോൾഡ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നതാണ്. തനിക്ക് വന്ന ഫോട്ടോഷൂട്ടുകളിൽ കൂടുതലും വെസ്റ്റേൺ ലുക്ക് ആണെന്നും തനിക്ക് അതാണ് ചേരുന്നത് എന്നും പല ഫോട്ടോഗ്രാഫർസും പറഞ്ഞിട്ടുണ്ട് എന്നും ദിവ്യ പറയുന്നു.

തീഷ്ണമായ കണ്ണുകൾ അതിനൊപ്പം വശ്യമായ ശരീര അഴകും ചേരുന്ന അതീവ സുന്ദരി തന്നെയാണ് ദിവ്യ മേരി ജേക്കബ്. എന്റെ കണ്ണുകൾ വല്ലാത്തൊരു ആകർഷണം ഉണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ടെന്ന് ദിവ്യ പറയുന്നു. തമ്പുരാട്ടി ലുക്കിൽ എത്തിയ ഫോട്ടോഷൂട്ട് തനിക്ക് കൂടുതൽ ശ്രദ്ധ നേടിത്തന്നുവെന്നു ദിവ്യ പറയുന്നു.

ഉന്തി നിൽക്കുന്ന തന്റെ മാറിടത്തെക്കാൾ കാലുകൾ കാണാൻ ആണ് ആകർഷണമെന്ന് പറയുകയാണ് ദിവ്യ. തന്റെ ഏറ്റവും മികച്ച ഫോട്ടോസ് എടുത്തത് സുബിൻ പുതുമനയാണ്. അദ്ദേഹമാണ് ട്രഡീഷണൽ ഫോട്ടോഷൂട്ട് എടുത്തത് എന്ന് ദിവ്യ പറയുന്നു.

ആത്മവിശ്വാസം ഉണ്ടേൽ ആരൊക്കെ എതിർത്താലും കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞാലും കളിയാക്കിയാലും നമുക്ക് നേടിയെടുക്കാൻ ഉള്ളത് നമുക്ക് നേടാൻ കഴിയും. മോഡലിംഗ് തുടങ്ങിയ സമയത്ത് കാണാൻ വലിയ ലുക്ക് ഒന്നുമില്ല എന്നുള്ള കളിയാക്കലുകൾ നേരിടേണ്ടി നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ ഇപ്പോൾ തനിക്ക് മച്യുരിറ്റി വന്നുവെന്നനും ലുക്കിലല്ല കാര്യമെന്ന് തിരിച്ചറിവ് ഉണ്ടായി എന്നും ദിവ്യ പറയുന്നു. കൂടാതെ തന്റെ പോസ്റ്റുകളിൽ മോശം കമന്റ് വരുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് പറയുന്ന ദിവ്യ ഇപ്പോൾ തനിക്ക് കാണാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞു വന്നാൽ അതൊന്നും പരിഗണിക്കാറില്ലയെന്നും താരം പറയുന്നു.

ദീപിക പദുക്കോൺ ആണ് തനിക്ക് ഇഷ്ടമുള്ള നടിയെന്നും പൃഥ്വിരാജ് ആണ് ഇഷ്ട നായകനെന്നും അതുപോലെ ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യാൻ ഇഷ്ടമല്ലായെന്നും നല്ല വേഷങ്ങൾ ലഭിച്ചാൽ മലയാള സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ട് എന്നും ദിവ്യ പറയുന്നു. പ്രണയം ഇതുവരെയുമില്ല അതുപോലെ വിവാഹം ഇപ്പോൾ ഇല്ല എന്നും ദിവ്യ പറയുന്നു.