മലയാളത്തിന്റെ ജനപ്രിയ നായകൻ ആണ് ദിലീപ്. പ്രേക്ഷകരെ ചിരിപ്പിലിച്ച ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ദിലീപ് നിരവധി വിവാദങ്ങൾക്കും തല വെച്ച് കൊടുത്തിട്ടുണ്ട്. ദിലീപിന്റെ വിവാഹം അടക്കം നിരവധി കാര്യങ്ങൾ വിവാദങ്ങൾ വാരികൂട്ടിയപ്പോൾ മലയാളി പ്രേക്ഷകർക്കു ഒന്നും ഓർമിക്കാൻ കഴിയുന്ന ഒരു കോമിക് സിനിമ ആണ് സി ഐ ഡി മൂസ.

Loading...

ദിലീപ് ഭാവന എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്റെ സംവിധാനം ജോണി ആന്റണി ആയിരുന്നു. വമ്പൻ വിജയം നേടിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ വിശേഷങ്ങൾ ആണ് ക്യാമറമാൻ സാലു ജോർജ് പറയുന്നത്. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സാലു വെളിപ്പെടുത്തൽ നടത്തിയത് ഇങ്ങനെ ആയിരുന്നു..

സി ഐ ഡി മൂസ എന്ന സിനിമയിൽ ഒരു പ്രത്യേക കാറുണ്ട്. വളരെ പഴയ കാർ. എനിക്ക് തോന്നുന്നത് അത് ദിലീപിന് അല്ലാതെ മറ്റാർക്കും ഓടിക്കാൻ കഴിയില്ല എന്നാണ്. ദിലീപിന് മാത്രമേ ഓടിക്കാൻ പറ്റു. ക്ലൈമാസ് സീനുകളിൽ എല്ലാം ഈ വണ്ടി ദിലീപ് ഓടിക്കുന്നുണ്ട്. നല്ല ചെയ്‌സിങ് ഉള്ള സീനുകൾ ആയിരുന്നു അതൊക്കെ. ദിലീപ് അത് ഓടിച്ചിരുന്ന സ്പീഡ് ചിലപ്പോൾ പറഞ്ഞാൽ വിശ്വസിക്കില്ല.

100-150 കിലോമീറ്റർ സ്പീഡിൽ ചില സമയങ്ങളിൽ ഓടിയിട്ടുണ്ടാരുന്നു. മുതലാളിയെ തൊഴിലാളിക്ക് അറിയാമെന്ന് പറയുന്നത് പോലെ ആയിരുന്നു. ദിലീപ് ഓടിക്കുമ്പോൾ ആ വണ്ടി പെർഫെക്റ്റ് ആയിരുന്നു. ആ വണ്ടി ഇപ്പോഴും ദിലീപ് സൂക്ഷിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു.. അതിനോട് ഒരു പ്രതേക സെന്റിമെന്റൽ അറ്റാച്ചുമെന്റ് ഉണ്ടായിരുന്നു..’ സാലു പറഞ്ഞു.

ഭാവന, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ്, ക്യാപ്റ്റൻ രാജു, സലിം കുമാർ, ജഗതി ശ്രീകുമാർ തുടങ്ങിയ നിരവധി താരങ്ങൾ ആ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരും എന്നുള്ളത് ജോണി ആന്റണി പിന്നീട് പ്രഖ്യാപിച്ചു എങ്കിൽ കൂടിയും കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ അടക്കമുള്ള അസാന്നിദ്യം ചിത്രം രണ്ടാം ഭാഗമെത്തിയാൽ സാരമായി ബാധിക്കും.

That car could only be driven by dileep. And it’s drove at speed up to 150km/h