ചേട്ടന്റെ കുഞ്ഞിന് വേണ്ടി അനിയനൊരുക്കിയ 10 ലക്ഷം രൂപയുടെ സർപ്രൈസ്; ഇത് വേറെ ലെവൽ..!!

154

മലയാളിക്ക് ഏറെ സുപരിചിതയായ അഭിനേതാവ് ആണ് മേഘ്‌ന രാജ്. മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ വിവാഹം സിനിമ ലോകത്തിനെ ഞെട്ടിച്ചിരുന്നു. കൊറോണ കാലത്തിൽ ഏറ്റവും കൂടുതൽ സങ്കടം ഉണ്ടാക്കിയ വാർത്ത ആയിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം.

സിനിമ ലോകത്തെ ഒട്ടാകെ സങ്കടത്തിൽ ആക്കിയ വാർത്തയിൽ ഒന്നാണ്. പ്രിയതമന്റെ വിയോഗത്തിൽ തളർന്നു കരഞ്ഞു നിൽക്കുന്ന മേഘ്‌നയുടെ മുഖം ഇന്നും ജന മനസുകളിൽ ഉണ്ടെന്നു വേണം പറയാൻ. എന്നാൽ ഇപ്പോൾ മാസങ്ങൾ പിന്നിടുമ്പോൾ ആ വേദനയിൽ നിന്നും പുഞ്ചിരിയോടെ പുഞ്ചിരിയോടെ തന്റെ കുഞ്ഞിനെ വരവേറ്റിരിക്കുകയാണ് മേഘ്‌നയും കുടുംബവും.

ആൺകുട്ടിക്ക് ആണ് മേഘ്ന ജന്മം നൽകിയത്. അങ്ങനെ കുടുംബത്തിന്റെ കാത്തിരിപ്പിന്റെ ഒടുവിൽ ജൂനിയർ ചിരഞ്ജീവി എത്തിയിരിക്കുകയാണ്. ഇതുവരെ ഉള്ള വേദനകൾ മേഘ്‌നക്ക് ഇനി മകനിലൂടെ ആശ്വാസം ആകും. ജൂൺ 7 ആയിരുന്നു ചിരഞ്ജീവി സർജ ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി വിടവാങ്ങിയത്. രണ്ടാം വിവാഹ വാര്ഷകത്തിന് ശേഷം തങ്ങൾക്ക് കൂട്ടായി മൂന്നാമത് ഒരു അഥിതി കൂടി വരുന്നതിന്റെ കാത്തിരിപ്പുകൾക്ക് ഇടയിൽ ആയിരുന്നു സർജയുടെ വിയോഗം.

ആ സമയത്തു മേഘ്‌ന നാല് മാസം ഗർഭിണി ആയിരുന്നു. അതോടൊപ്പം ചേട്ടന്റെ കുഞ്ഞു എത്തിയപ്പോൾ വരവേൽക്കാനായി 10 ലക്ഷം രൂപ വില വരുന്ന വെള്ളി തോട്ടിൽ ആണ് ധ്രുവ് സർജ ഒരുക്കി ഇരിക്കുന്നത്. കഴിഞ്ഞ ദിവസം മേഘ്ന തന്നെ ആണ് ചിത്രങ്ങൾ പങ്കു വെച്ചത്. മേഘ്‌ന രാജിന്റെ ബേബി ഷവർ ചിത്രങ്ങൾ വൈറൽ ആയിരുന്നു.

അതോടൊപ്പം സഹോദരൻ ധ്രുവ് സർജ ഔദ്യോഗികമായി ബേബി ഷവർ വിഡിയോയും പങ്കു വെച്ചിരുന്നു. ധ്രുവിന്റെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന മേഘനയുടെ ചിത്രങ്ങളും വൈറൽ ആയി മാറിയിരിക്കുന്നു. ചീരുവിന്റെ ചിത്രങ്ങൾ കണ്ടു കണ്ണുകൾ നിറയുന്ന മേഘനയെ ധ്രുവ് ചേർത്ത് പിടിക്കുന്നതും ഉണ്ട്.