ആവേശംകൂടി മത്സരാർഥിയുടെ കവിളിൽ കടിച്ച് ഷംന കാസിം; ഇത് വേറെയാണ് അസുഖമെന്ന് യൂട്യൂബ് കമെന്റുകൾ..!!

1,411

കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം.

മലയാള സിനിമയിൽ ഒത്തിരി ദുരനുഭവങ്ങൽ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുമ്പും വെളിപ്പെടുത്തിയിരുന്നു. മലയാളത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തുകയും അതോടൊപ്പം മികച്ച നർത്തകി കൂടി ആയ താരം ആണ് പൂർണ്ണ എന്ന ഷംന കാസിം.

അമൃത ടിവിയിലെ സൂപ്പർ ഡാൻസർ പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയ താരം ആദ്യമായി നായികയായി എത്തിയത് എന്നിട്ടും എന്ന ചിത്രത്തിൽ കൂടി 2004 ൽ ആയിരിന്നു. മുനിയാണ്ടി വിളയാടൽ മൂൻട്രാമാൻഡ് എന്ന ചിത്രത്തിൽ കൂടി താരം തമിഴിലും ശ്രദ്ധ നേടിയിരുന്നു.

വലിയങ്ങാടി എന്ന ചിത്രത്തിലും ചട്ടക്കാരിയിലും ഒക്കെ അഭിനയിച്ചു എങ്കിൽ കൂടിയും വേണ്ടത്ര വിജയം നേടാൻ താരത്തിന് കഴിഞ്ഞില്ല. മലയാളത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിൻ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്.

ദളപതി വിജയ് പോലും തന്നെ ചിന്ന അസിൻ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഡാൻസ് പഠിച്ചു തുടങ്ങിയ കാലം മുതൽ അമ്പലത്തിന്റെയും പള്ളികളുടേയും പരിപാടികളിൽ ഡാൻസ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തെലുങ്കിൽ റിയാലിറ്റി ഷോയിൽ വിധികർത്താവ് ആണ് ഷംന.

റിയാലിറ്റി ഷോയിൽ മികച്ച പെർഫോമൻസ് കാണിക്കുന്ന മത്സരാർത്ഥികൾക്ക് ചുംബനം കൊടുക്കുന്നതിന് ഒപ്പം തന്നെ അവരുടെ കവിളിൽ കടിക്കുക കൂടി ചെയ്തിരിക്കുകയാണ് ഷംന കാസിം. നിരവധി മോശം കമന്റ് ആണ് ഷംനയുടെ ഈ പ്രവർത്തിക്ക് യൂട്യൂബ് വിഡിയോകൾക്ക് താഴെ വരുന്നത്.

കാമ വെറിയാണ് ഇതൊക്കെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ധീ ചാമ്പ്യൻ എന്ന ഷോയിൽ ആണ് സംഭവം. റിയാലിറ്റി ഷോയിൽ ശ്രദ്ധ നേടാൻ പല അഭ്യാസങ്ങളും കാണിക്കുന്ന നിരവധി താരങ്ങൾ ഉണ്ട്. എന്നാൽ ഷംന എല്ലാവരിൽ നിന്നും വ്യത്യാസമാണ്. കവിളിൽ ചുംബിക്കുകയും തുടർന്ന് കടിക്കുന്നതുമാണ് ഷംനയുടെ രീതി.