സൗന്ദര്യമില്ലാത്തവനൊപ്പം ഒളിച്ചോടി കല്യാണം കഴിച്ചു; ദേവയാനി ജീവിതത്തിൽ അനുഭവിച്ചത്..!!

650

1994 ൽ പ്രിയദർശൻ സംവിധാനം ചെയ്ത കിന്നരിപ്പുഴയോരം എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ താരമാണ് ദേവയാനി. 1996 മുതൽ കാതൽ കോട്ടൈ എന്ന തമിഴ് ചിത്രത്തിൽ അജിത്തിന്റെ നായിക ആയി എത്തിയതോടെ താരം ശ്രദ്ധ നേടിത്തുടങ്ങി. തുടർന്ന് 2003 വരെ താരം നായികയായി തുടർന്നു. മോഹൻലാലിൻറെ നായികയായി എത്തിയ ബാലേട്ടൻ മലയാളത്തിൽ വമ്പൻ വിജയമായി മാറി.

തുടർന്ന് 2005 ആയതോടെ താരം നായികയിൽ നിന്നും സഹതാരമായി മാറിയെങ്കിൽ കൂടിയും ഇന്നും അഭിനയ ലോകത്തിൽ സജീവമാണ്. മുപ്പതോളം ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുള്ള താരം ടെലിവിഷൻ സീരിയലിലും തിളങ്ങിയിട്ടുണ്ട്. 2003 ൽ കോലങ്ങൾ എന്ന തമിഴ് സീരിയലിൽ അഭിനയം തുടങ്ങിയ ദേവയാനി 2009 വരെ ആ സീരിയലിൽ തന്നെ അഭിനയിച്ചു. 1500 എപ്പിസോഡ് ആണ് സീരിയൽ സംപ്രേഷണം ചെയ്തത്. ഇപ്പോൾ പുതു പുതു അർഥങ്ങൾ എന്ന സീരിയലിൽ അഭിനയിക്കുകയാണ് താരം.

മലയാളത്തിൽ നരൻ ബാലേട്ടൻ സുന്ദര പുരുഷൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദേവയാനി അഭിനയിച്ചു. സുഹൃത്തും നടനും സംവിധായകനുമായ രാജകുമാരനെ വിവാഹം കഴിച്ച താരം തുടർന്നും സിനിമയിലും സീരിയലിലും സജീവമായിരുന്നു. രാജകുമാരനും ദേവയാനിയും ഒന്നിച്ച് അഭിനയിച്ചിരുന്നു ഇതിനിടയിൽ ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് വിവാഹം ചെയ്യുകയുമായിരുന്നു. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഉഗ്രം ഉജ്വലം എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി ആയിട്ടായിരുന്നു വിവാഹത്തിന് ശേഷം ദേവയാനി ടെലിവിഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ടത്.

ഇടക്കാലത്ത് മലയാളത്തിൽ നിന്നും വിട്ടു നിന്ന താരം മൈ സകൂൾ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമായി. രാജകുമാരനുമായുള്ള വിവാഹത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പുകൾ ധാരാളം ഉണ്ടായിരുന്നെന്നും നിറവും പൊക്കവും ഇല്ലാത്ത അയാളെ വിവാഹം കഴിക്കാൻ നിനക്ക് എന്താ വട്ടുണ്ടോ എന്ന് വരെ പലരും ചോദിച്ചെന്നും താരം പറയുന്നു.

അയാൾ കറുപ്പാണ് നിന്റെ കൂടെ നിർത്താൻ പോലും കൊള്ളില്ല എന്ന് വരെ പറഞ്ഞ് തന്നെ രാജകുമാരനുമായുള്ള ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നും ദേവയാനി പറയുന്നു. എതിർപ്പുകൾ ശക്തമായതോടെയാണ് തങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തതെന്നും ദേവയാനി പറയുന്നു. വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവിനെ വിമർശിച്ചവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

ഇപ്പോൾ തന്റെ ഭർത്താവിന്റെ കൂടെ താൻ സന്തോഷവതിയായി കഴിയുകയാണെന്നും ഇത്രയും നല്ലൊരു ഭർത്താവിനെ കിട്ടിയ താൻ ഭാഗ്യവതി ആണെന്നും സൗന്ദര്യമില്ലയിമ നിങ്ങൾക്ക് ഒരു പ്രശ്നമോ പോരായ്മയോ ആയി തോന്നിയേക്കാം എന്നാൽ എന്ന സംബന്ധിച്ചിടത്തോളം സൗന്ദര്യം ഒരാളുടെ മനസിലാണെന്നും ദേവയാനി പറയുന്നു. സൗന്ദര്യത്തിൽ അല്ല കാര്യമെന്നും പെരുമാറ്റത്തിലാണ് കാര്യമെന്നും താരം പറയുന്നു.

തന്റെ കണ്ണിൽ ഏറ്റവും സൗന്ദര്യമുള്ള ആൾ തന്റെ ഭർത്താവ് തന്നെയായാണെന്നും താൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ മനസിന്റെ ഉടമയും അദ്ദേഹമാണെന്ന് താരം പറയുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ തനിക്കും തന്റെ മക്കൾക്കും ഇല്ലാത്ത സങ്കടം മറ്റുള്ളവർക്ക് എന്തിന് എന്നും താരം ചോദിക്കുന്നു. ഒരു കൊച്ചു കുട്ടിയെ പോലെയാണ് അദ്ദേഹം തന്നെനോക്കുന്നത് തന്നെ സംബന്ധിചിടത്തോളം ലോകത്തിലെ തന്നെ ഭാഗ്യചെയ്ത് ദാമ്പത്യം തങ്ങളുടേത് ആയിരിക്കുമെന്നും താരം പറയുന്നു.