ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രി വഴി എത്തിയ താരം ആണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ബി ബ്യൂട്ടിഷൻ കൂടിയാണ്. ബിഗ് ബോസ് മത്സരാർത്ഥിയായ ഡോക്ടർ രജിത് കുമാറിനോട് ദയക്ക് തോന്നിയ ഇഷ്ടം ഒക്കെ വലിയ വാർത്തയും വിവാദവും ആയിരുന്നു. ഇപ്പോൾ ഷോ അവസാനിച്ചു പുറത്തു വരുമ്പോൾ ദയ തന്നിൽ നിന്നും ജനങ്ങൾ കണ്ടു പേടിക്കണ്ട കാര്യങ്ങൾ തുറന്നു പറയുകയാണ്.

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ കണ്ണിൽ അസുഖം വന്നു പുറത്തേക്ക് പോയപ്പോൾ ആണ് വൈൽഡ് കാർഡ് എൻട്രി വഴി ദയ അശ്വതി എത്തുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഇട്ട് തരംഗമായ ദയ അച്ചുവിനെ ആയിരുന്നില്ല ബിഗ് ബോസ് വീട്ടിൽ എത്തിയപ്പോൾ കാണാൻ കഴിഞ്ഞത്. ഇപ്പോൾ ഏഷ്യാനെറ്റ് ഓൺലൈനിൽ നൽകിയ അഭിമുഖത്തിൽ ആണ് ജനങ്ങൾ തന്നെ കണ്ടു പേടിക്കേണ്ട കാര്യങ്ങൾ താരം വെളിപ്പെടുത്തൽ നടത്തിയത്.

Loading...

ദയ എലിമിനേഷന് ആളെ നിർദ്ദേശിക്കുമ്പോൾ എല്ലാം തന്നെ അവരുടെ വ്യക്തിപരമായ കാര്യങ്ങൾ ഒക്കെ പേര് നിർദ്ദേശിക്കുന്നത് എന്തിനാണ് എന്നും മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നും ദയക്ക് പ്രശ്നം ഉണ്ടോ എന്നുമൊക്കെ അവതാരക ചോദിച്ചപ്പോൾ ആണ് ദയ മറുപടി നൽകിയത്. ബിഗ് ബോസ് എന്നത് ജനങ്ങൾക്ക് കണ്ടു പഠിക്കാൻ ഉള്ള ഒരു പ്രോഗ്രാം ആണ്. അപ്പോൾ അവിടെ നമ്മൾ വൃത്തി ആയി ജീവിക്കണം.

അവിടെ നമ്മൾ വൃത്തി ഇല്ലാതെ നടക്കുമ്പോഴും അടികൂടുമ്പോഴും എല്ലാം എന്ത് മാതൃക ആണ് അത് ജനങ്ങൾക്ക് നൽകുന്നത് എന്ന് ദയ ചോദിക്കുന്നു. അവിടെ മുന്നേ ഈച്ച ഒന്നും ഇല്ലായിരുന്നു എന്നും എന്നാൽ അവിടെ ചിലർ ഒക്കെ വന്നപ്പോൾ വൃത്തി ഇല്ലാതെ ആയി എന്നും എന്നെ കണ്ടു ജനങ്ങൾ പേടിക്കേണ്ടത് എന്റെ വൃത്തിയും മെനക്ക് കൊണ്ട് നടക്കുന്നതും ആണ്. അതുപോലെ ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ നമ്മൾ തുറന്നു പറയണം എന്നും താരം പറയുന്നു.