വിജയുടെ കരിയറിൽ വമ്പൻ വിജയം നേടിക്കൊടുത്ത ചിത്രം ആയിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ. മാസ്റ്റർ എന്ന വമ്പൻ ചിത്രത്തിന് ശേഷം വീണ്ടും ലോകേഷ് കനകരാജ് ഇളയദളപതി വിജയ് എന്നിവർ ഒന്നിക്കുന്നു എന്നുള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
അവിയൽ എന്ന ചിത്രത്തിൽ കൂടി ആണ് ലോകേഷ് സംവിധായകൻ ആകുന്നത്. തുടർന്ന് മാനഗരം ചെയ്ത ലോകേഷ് കൂടുതൽ ശ്രദ്ധനേടിയതും വലിയ ആരാധകരെ ഉണ്ടാക്കിയതും കാർത്തി നായകനായി എത്തിയ കൈതി എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. അതിനു ശേഷം ആയിരുന്നു വിജയ് നായകനും വിജയ് സേതുമാപ്തി പ്രതിനായകനായി മാസ്റ്റർ എത്തുന്നത്.
തുടർന്ന് കമൽ ഹസൻ നായകനായി എത്തുന്ന വിക്രം ആണ് ഇപ്പോൾ ലോകേഷ് സംവിധാനം ചെയ്തുകൊണ്ട് ഇരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ആണ് വിക്രം. ഇപ്പോൾ റിപ്പോർട്ട് അനുസരിച്ചു നിരവധി കഥകൾ കേട്ട വിജയ് അവസാനം തിരഞ്ഞെടുത്തത് ലോകേഷ് കനകരാജ് ഒരുക്കിയ തിരക്കഥയാണ് എന്നാണ്.
അത്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനെ മുന്നേ ആയിരിക്കും വിജയ് ലോകേഷ് കനകരാജ് ചിത്രത്തിൽ അഭിനയിക്കുക. ഇതിലേക്ക് നീങ്ങുന്നതിനുമുമ്പ്, വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ഇതുവരെ പേരിട്ടിട്ടില്ലാത്ത ദിൽ റൗ നിർമ്മാണത്തിന്റെ ഷൂട്ടിംഗ് വിജയ് പൂർത്തിയാക്കും, അത് ഈ വർഷം ഏപ്രിലിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അവസാന ഷൂട്ടിംഗ് സമയക്രമം അനുസരിച്ച് 2022 ദീപാവലി അല്ലെങ്കിൽ 2023 പൊങ്കൽ റിലീസാണ് സിനിമ ലക്ഷ്യമിടുന്നത്. ദളപതി 67 നിർമ്മിക്കുന്നത് ഒന്നിൽ അധികം നിർമാതാക്കൾ ആയിരിക്കുമെന്നും അല്ലെങ്കിൽ ചില സ്രോതസ്സുകൾ ഇത് ലളിത് കുമാർ പ്രൊഡക്ഷൻ ആണെന്ന് നിർദ്ദേശിക്കുന്നു.
മറ്റ് ചിലർ ഇത് ഒരു നവാഗത നിർമ്മാതാവ് ബാങ്ക്റോൾ ചെയ്യണമെന്ന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ആരായിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നുള്ളതിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തു വന്നട്ടില്ല. പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…