മിന്നൽ മുരളി എന്ന ചിത്രത്തിൽ കൂടി ഏറെ പ്രശംസ നേടി എടുക്കാനും ആരാധകരെ കൂട്ടാനും ടോവിനോ തോമസിന് കഴിഞ്ഞു എങ്കിൽ കൂടിയും തീയറ്ററുകളിലേക്ക് എത്തുമ്പോൾ ടോവിനോ തോമസിന്റെ അവസ്ഥ വളരെ ദയനീയമാണെന്ന് പറയേണ്ടി വരും. മലയാളത്തിൽ കുട്ടി താരങ്ങൾ പോലും ഉണ്ടാക്കാൻ കഴിയുന്ന ഓളം ടോവിനോക്ക് ഇപ്പോൾ കഴിയുന്നില്ല എന്നുള്ളതാണ് സത്യം.
ഷൈജു ഖാലിദ്, ആഷിഖ് ഉസ്മാൻ, സമീർ താഹിർ എന്നിവർ നിർമ്മിച്ച് വിനീത് കുമാർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ആയിരുന്നു ടോവിനോ തോമസ് നായകനായി എത്തിയ ഡിയർ ഫ്രണ്ട്. സൗഹൃദങ്ങൾക്ക് ഇടയിൽ സങ്കീർണ്ണതകൾ ഒളിച്ച് വെച്ചുള്ള കഥയാണ് അയാൾ ഞാനല്ല എന്ന ചിത്രത്തിന് ശേഷം വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട്.
അഞ്ച് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിൽ ടോവിനോ തോമസിനൊപ്പം ബേസിൽ ജോസഫ്, തന്മാത്രയിൽ കൂടി ശ്രദ്ധ നേടിയ അർജുൻ ലാൽ, പടയിൽ കൂടി ശ്രദ്ധ നേടിയ അർജുൻ രാധാകൃഷ്ണൻ, ദർശന രാജേന്ദ്രൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രം ബോക്സ് ഓഫീസ് യാത്ര അവസാനിക്കുമ്പോൾ നേടിയത് വെറും 55 ലക്ഷം രൂപ ആയിരുന്നു.
ഈ വര്ഷം ഇറങ്ങിയ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിൽ ഒന്നായി ഡിയർ ഫ്രണ്ട് മാറുക ആയിരുന്നു. കൂടാതെ മറ്റൊരു ചിത്രം കൂടി ടോവിനോ തോമസിന്റേതായി റിലീസ് ചെയ്തു. ടോവിനോ തോമസിനൊപ്പം കീർത്തി സുരേഷ് എത്തുന്ന വാശി ആയിരുന്നു. ചിത്രത്തിന്റെ അവസ്ഥക്കും വലിയ മാറ്റം ഒന്നുമില്ല എന്നുള്ളതാണ് സത്യം.
വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ചിത്രം മൂന്നു ദിവസങ്ങൾ കൊണ്ട് ബോക്സ് ഓഫീസിൽ നിന്നും നേടിയത് 84 ലക്ഷം മാത്രം ആയിരുന്നു എന്നുള്ളതാണ്. നെസ്‌ലിൻ, മാത്യു തോമസ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ജോ ആൻഡ് ജോ കേരളത്തിൽ നിന്നും നേടിയ ബോക്സ് ഓഫീസ് കളക്ഷൻ പത്ത് കോടിക്ക് അടുത്താണ് എന്ന പറയുമ്പോൾ ഒരു കോടി പോലും നേടാൻ കഴിയാതെ പോയ ടോവിനോ എവിടെ നിൽക്കുന്നു എന്നുള്ളത് അറിയുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…