Categories: Cinema

കടുവയിൽ പ്രിത്വിരാജിനൊപ്പം മോഹൻലാലും; എത്തുന്നത് കടുവക്കുന്നേൽ മാത്തനായി; ഷാജി കൈലാസിന്റെ തിരിച്ചുവരവ് ഗംഭീരമാകുമെന്ന് പ്രേക്ഷകർ..!!

ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം പ്രിത്വിരാജിനൊപ്പം മോഹൻലാൽ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തും എന്നുള്ള തരത്തിൽ ഉള്ള റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. നീണ്ട എട്ട് വർഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസ് എന്ന മലയാളത്തിലെ മാസ്സ് സംവിധയകാൻ വീണ്ടും തിരിച്ചു വരുന്ന ചിത്രം ആണ് പൃഥ്വിരാജ് നായകനായി എത്തുന്ന കടുവ.

മാസ്സ് മസാല എന്റെർറ്റൈനെർ കാറ്റഗറിയിൽ എത്തുന്ന ചിത്രത്തിൽ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി ആണ് പൃഥ്വിരാജ് എത്തുന്നത്. ഏറെ കാലങ്ങൾക്ക് ശേഷം പൃഥ്വിരാജ് ചെയ്യുന്ന മാസ്സ് മസാല എന്റെർറ്റൈനെർ കൂടി ആണ് കടുവ. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് അനുസരിച്ച് മോഹൻലാൽ ഈ ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നു എന്നാണ് അറിയുന്നത്.

പത്ത് മിനിറ്റ് ധർഘ്യമുള്ള വേഷത്തിൽ ആയിരുന്നു മോഹൻലാൽ എത്തുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഷാജി കൈലാസ് എന്ന സംവിധായകൻ തിരിച്ചുവരവ് അറിയിക്കുന്ന ചിത്രം കൂടി ആയി കണക്കാക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത് ആദം ജോൺ ചിത്രത്തിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടി ആയ ജിനു എബ്രഹാം ആണ്.

ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്‌റോയ് അഭിനയിക്കുന്ന മലയാളം സിനിമ കൂടി ആണ് കടുവ. എന്നാൽ ചിത്രത്തിൽ മോഹൻലാൽ ഇല്ല എന്ന തരത്തിൽ ആണ് മോഹൻലാലിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

വാർത്ത കൊടുത്തവർ തന്നെ അതിന്റെ യാഥാർഥ്യം പറയട്ടെ എന്നും പറയുന്നു. അതെ സമയം കടുവക്കുന്നേൽ കുറുവച്ചന്റെ മൂത്ത ജേഷ്ഠന്റെ വേഷത്തിൽ ആയിരിക്കും മോഹൻലാൽ എത്തുന്നത് എന്നും റിപ്പോർട്ട് ഉണ്ട്. കടുവക്കുന്നേൽ മാത്തൻ എന്നാണ് ചിത്രത്തിൽ മോഹൻലാലിന്റെ വേഷത്തിന്റെ പേര്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago