Categories: Cinema

പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ; പ്രത്യേകിച്ച് ആ സീനുകളിൽ; പ്രതാപ് പോത്തൻ മരക്കാർ കണ്ട അനുഭവം പറയുന്നു..!!

മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഡിസംബർ 2 നാണ് തീയറ്ററുകളിൽ എത്തിയത്.

ആദ്യ ഷോ കഴിഞ്ഞപ്പോൾ സമ്മിശ്ര പ്രതികരണം വന്ന ചിത്രം തുടർന്ന് കുടുംബ പ്രേക്ഷകർ ഏറ്റെടുക്കുക ആയിരുന്നു. തുടർന്ന് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ചിത്രം തീയറ്ററുകളിൽ നിന്നും മാറി ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.

ഇപ്പോൾ ചിത്രം ഓൺലൈനിൽ കണ്ട സംവിധായകനും നടനുമായ പ്രതാപ് പോത്തൻ ചിത്രത്തിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

എന്റെ മനസ്സിൽ താങ്ങി നിൽക്കുന്ന താൻ കണ്ട അവസാന പ്രിയൻ ചിത്രം ഇതുവരെയും തേന്മാവിൻ കൊമ്പത് ആയിരുന്നു. അതുപോലെ മോഹൻലാൽ സമർത്ഥനായ നടൻ ആണെന്നും പ്രണവ് അച്ഛന്റെ മകൻ തന്നെ ആണെന്ന് തെളിയിച്ചു കഴിഞ്ഞു എന്നും പ്രതാപ് പോത്തൻ പറയുന്നു.

അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ…

കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ ‘മരക്കാർ’ കണ്ടു. എനിക്ക് സിനിമ ഇഷ്ടപ്പെട്ടു. അത് പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് എന്റെ അഭിപ്രായത്തിൽ.. എന്റെ മനസിൽ തങ്ങി നിൽക്കുന്ന ഒരു പ്രിയൻ സിനിമ ഞാൻ അവസാനമായി കണ്ടത് ‘തേൻമാവിന്‍ കൊമ്പത്താണ്’.

കൊള്ളാം.. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്‌കെയിലിൽ ആണ്. പ്രിയൻ കഥ പറഞ്ഞത് സിനിമ എന്നത് ഒരു എന്റർടെയ്ൻമെന്റാണ് എന്ന ധാരണയിലാണ്.

എനിക്ക് ശ്രദ്ധക്കുറവ് ഉണ്ട്. എന്നാൻ ഞാൻ മൂന്ന് മണിക്കൂറുള്ള സിനിമ കാണാൻ തുടങ്ങിയതോടെ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഒന്നാന്തരമാണ്. ഛായാഗ്രഹണം , മികച്ച പ്രൊഡക്ഷൻ, ഡിസൈൻ, സംഗീതം.. ശബ്ദം.. കൂടാതെ എല്ലാവരുടെയും മികച്ച അഭിനയം.. എല്ലാവരും മിടുക്കരായിരുന്നു..

മോഹൻലാൽ എന്ന സമർഥനായ ഒരു നടനെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാന്‍ കഴിയുക വരും ദശകങ്ങളിൽ അദ്ദേഹം ‘കുഞ്ഞാലി’യുടെ മുഖമായിരിക്കും.

തുടക്കത്തിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും അഭിനയിച്ച മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു. പ്രണവ് അവന്റെ അച്ഛനെപ്പോലെ തന്നെ. പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും മൂക്കിന്റെയും വലിയ ക്ലോസപ്പിൽ..

രണ്ടുപേരും എന്നെ സ്പർശിച്ചു. എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പൻ ആശാരി) ‘സാമൂതിരി’യായി അഭിനയിക്കുന്നു. അദ്ദേഹം പൂർണതയോടെ അദ്ദേഹത്തിന്റെ ഭാഗം ചെയ്തു.

പ്രിയൻ ഒരു ചൈനീസ് പയ്യനെയും കീർത്തി സുരേഷിനെയും ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു.
എന്റെ വാക്കുകൾ നിങ്ങൾ കുറിച്ചുവച്ചോളൂ ആ പെണ്കുട്ടി വലിയ സംഭവമാകും.

എന്റെ ആവേശം കൊണ്ടുള്ള വാക്കുകൾ നിങ്ങൾ ക്ഷമിക്കണം ഇതിനകം തന്നെ അവൾ ആ സ്ഥാനത്ത് എത്തിക്കഴിഞ്ഞു. മുൻവിധികളില്ലാതെ ഇത് കാണുക എന്നും തന്നെ വിശ്വസിക്കാം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago