പൊറിഞ്ചു മറിയം ജോസിൽ ജോജുവിന്‌ പകരം എന്നെയായിരുന്നു ജോഷി ആദ്യം കാസ്റ്റ് ചെയ്തത്; സുരേഷ് ഗോപി പറയുന്നു..!!

ഒരു വലിയ ഇടവേളക്ക് ശേഷം സുരേഷ് ഗോപി എന്ന താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. വരനെ ആവശ്യമുണ്ട്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ കൂടി വമ്പൻ വിജയം നേടിയെടുക്കാനും സുരേഷ് ഗോപിക്ക് കഴിഞ്ഞു. അഭിനയ ലോകത്തിൽ നിന്നും ഇടവേള എടുത്തായിരുന്നു സുരേഷ് ഗോപി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുത്തത്.

എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയം അറിഞ്ഞ സുരേഷ് ഗോപി വീണ്ടും അഭിനയത്തിൽ ശ്രദ്ധ കൊടുക്കുക ആയിരുന്നു. ജോഷി എന്ന സംവിധായകനൊപ്പം പത്ത് വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി വീണ്ടും ഒന്നിച്ച ചിത്രം ആയിരുന്നു പാപ്പൻ. എന്നാൽ ഈ ചിത്രത്തിലേക്ക് എത്തുന്നതിന് മുന്നേ ജോഷി ഒരു വലിയ ഇടവേളക്ക് ശേഷം തിരിച്ചുവന്ന ചിത്രമായിരുന്നു പൊറിഞ്ചു മറിയം ജോസ്.

ഈ ചിത്രത്തിൽ നായകനായി എത്തിയത് ജോജു ജോർജ് ആയിരുന്നു. ഒപ്പം ചെമ്പൻ വിനോദ്, നൈല ഉഷ, വിജയ രാഘവൻ തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു. വമ്പൻ സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ കൂടി ആയിരുന്നു മലയാളത്തിലേക്ക് വര്ഷങ്ങളായി സഹ നടവേഷങ്ങൾ മാത്രം ചെയ്തിരുന്നു ജോജുവിന് മാറ്റങ്ങൾ നൽകിയത്.

വാണിജ്യപരമായി വിജയം നേടിയ ചിത്രത്തിൽ ജോജുവിന്‌ മുന്നേ തന്നെ ആയിരുന്നു നായകനായി തീരുമാനിച്ചിരുന്നതെന്ന് ഇപ്പോൾ സുരേഷ് ഗോപി പറയുന്നു. എന്നാൽ തൃശൂർ എലെക്ഷൻ സമയത്തിൽ ആയതുകൊണ്ടാണ് ആ ചിത്രം തനിക്ക് ചെയ്യാൻ കഴിയാതെ പോയതെന്ന് സുരേഷ് ഗോപി പറയുന്നു. അതെ സമയം തന്നെ അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലും തനിക്ക് നായകൻ ആകാനുള്ള അവസരം വന്നിരുന്നു എന്നും അതും നഷ്ടമായത് ഇലക്ഷൻ കാരണം ആയിരുന്നു എന്ന് സുരേഷ് ഗോപി പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

‘തൃശൂർ ജനപ്രതിനിധി ആകാൻ നോമിനേഷൻ സമർപ്പിച്ച ദിവസം ജോഷി സാർ എന്ന വിളിച്ചു പറഞ്ഞു, നീ അവിടെ വർക്ക് ചെയ്യേണ്ട ആവശ്യം ഒന്നുമില്ല. ആളുകൾക്ക് നിന്നെ അറിയാം. നീ പൊറിഞ്ചു മറിയത്തിൽ വന്നു അഭിനയിക്കണം എന്ന്. അപ്പോൾ ഞാൻ പറഞ്ഞു ജോഷിയേട്ടാ.. ഇത് ഞാൻ ഏറ്റെടുത്തുപോയില്ലേ… ഇല്ലെങ്കിൽ ഞാൻ വന്നേനെയെന്നു.. അതൊന്നും നടക്കില്ല. നീ ഇങ്ങോട്ട് വാടാ എന്നായിരുന്നു ജോഷി സാർ തനിക്ക് നൽകിയ മറുപടി.

ഇപ്പോൾ ഞാൻ വന്നാൽ ആകെ കുഴപ്പത്തിൽ ആകും. ജനങ്ങളോട് ഞാൻ മറുപടി പറയേണ്ടി വരും. എന്നാൽ ജോഷി സാർ മാത്രമായിരുന്നില്ല അടൂർ സാറും ആ സമയത്തിൽ തന്നെ ഒരു ചിത്രം ചെയ്യാൻ വിളിച്ചിരുന്നു. സുരേഷ് വന്നാൽ എനിക്ക് ആ പടം വേറെ ഒരു രീതിയിൽ പ്ലാൻ ചെയ്തു ചെയ്യാൻ കഴിയും എന്നും സുരേഷ് വരൂ..

എലെക്ഷൻ ഒക്കെ അവർ നടത്തിക്കോളും എന്നായിരുന്നു അടൂർ സാർ വിളിച്ചു പറഞ്ഞത്. അപ്പോൾ ഞാൻ സാറിനോട് പറഞ്ഞത് എവിടെ മത്സരാർത്ഥി താൻ ആണെന്നും അപ്പോൾ സാർ എന്നോട് പറഞ്ഞു വെറും അഞ്ചു ദിവസം വന്നാൽ മതിയെന്ന് ആയിരുന്നു. എന്നാൽ ആ അഞ്ചു ദിവസവും തനിക്ക് പ്രാധാന്യം ഉള്ളതാണ് എന്ന് താൻ മറുപടി നൽകിയത് – സുരേഷ് ഗോപി പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago