ലാലേട്ടന്റെ നിഴൽ പോലെ കൂടെയുള്ളയാൾ; എന്റെ കുട്ടികൾ എവിടെ എന്നല്ലാതെ സാർ അവരെ വിളിക്കില്ല; മോഹൻലാലിന്റെ ആ സന്തത സഹചാരിയെ കുറിച്ച് അനീഷ് ഉപാസനയുടെ കുറിപ്പ് വൈറൽ ആകുന്നു..!!

വിജയ പരാജയങ്ങൾ ഉണ്ടായാലും മലയാള സിനിമ അടക്കി വാഴുന്ന താരരാജാവ് ആണ് മോഹൻലാൽ. നടൻ, സംവിധായകൻ, നിർമാതാവ്, അതുപോലെ പരസ്യ ചിത്രങ്ങൾ, അവതാരകൻ അങ്ങനെ ഒട്ടേറെ തിരക്കുള്ള മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ കൂടി ആണ് മോഹൻലാൽ.

മോഹൻലാലിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ ഒന്ന് സംസാരിക്കാൻ ഒക്കെ കൊതിക്കുന്നവരാണ് ഒരു ആളുകളും. അപ്പോൾ മലയാളികൾ സ്നേഹത്തോടെ ലാലേട്ടാ.. എന്ന് വിളിക്കുന്ന താരത്തിനൊപ്പം സർവ്വ സമയവും നടക്കുന്നവരുടെ കാര്യങ്ങൾ എങ്ങനെ ആയിരിക്കും. മോഹൻലാലിനൊപ്പം ഇപ്പോഴും കൂടെയുള്ള ആളുകൾ ആണ് മോഹൻലാലിന്റെ പേർസണൽ സ്റ്റാഫുകൾ. അവരെ കുറിച്ച് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അനീഷ് ഉപാസന എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അനീഷ് ഉപാസന എഴുതിയ കുറിപ്പ് ഇങ്ങനെ…

ലാൽ സാറിന്റെ കുട്ടികൾ..
ലിജൂ..
ലാൽ സാർ ഈ നീട്ടിവിളി തുടങ്ങിയിട്ട് വർഷം കുറച്ചായി… സാറിന്റെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് മാത്രമല്ല ലിജു, ലാൽ സാറിന്റെ ഓരോ നോട്ടവും എന്തിനാണെന്ന് മനസ്സിലാക്കാൻ കഴിവുള്ള ഒരു സഹായി കൂടിയാണ്.

സാറിന്റെ നീട്ടിവിളി കേൾക്കുമ്പോൾ പറന്ന് വരുന്ന ലിജു അണ്ണനെ ഞാൻ കാണാൻ തുടങ്ങിയത് ബാബാ കല്യാണി മുതലാണ്.അന്ന് മുതൽ ഇന്ന് വരെ സാറിന്റെ നിഴൽ പോലെ ലിജുഅണ്ണൻ ഉണ്ട്.

കൂട്ടത്തിൽ ആരുടെ പേര് വിളിച്ചാലും ആദ്യം വിളി കേൾക്കുന്നത് ലിജു അണ്ണനായിരിക്കും..
“ലിജു…”
“റെഡി സാർ…”

അതേ.. സാറിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്.. അതാണ് ഞാൻ “റെഡി സാർ”എന്ന് പറയുന്നത്.. “ലിജു അണ്ണന്റെ വാക്കുകളിൽ പറഞ്ഞറിയിക്കാനാവാത്ത ബഹുമാനം ഉണ്ടായിരുന്നു..

മാത്രമല്ല ഇവരൊക്കെ എത്ര ലേറ്റ് ആയി പോയാലും സാറിനൊപ്പം കൃത്യമായി ലൊക്കേഷനിൽ വന്നിറങ്ങുന്നതും കാണാറുണ്ട്.. ഇത് ഒരു ദിവസം രണ്ട് ദിവസം ആണെങ്കിൽ ഓക്കേ എന്ന് വെയ്ക്കാം.. പക്ഷേ ഇത് മാസങ്ങളോളമാണ് ഓരോ സിനിമയും..
പല നാടുകളിൽ.. പല കാലാവസ്ഥകളിൽ.. ഇതിനിടയ്ക്കെല്ലാം ലാൽ സാറിനെ കാണാൻ പലരും വരാറുണ്ട്.അവരെയെല്ലാം കൃത്യമായി കെയർ ചെയ്യാനും ലിജു അണ്ണന് അറിയാം.

ഒരിക്കൽ ഞാൻ ലിജു അണ്ണനോട് ചോദിച്ചു..അണ്ണൻ മേക്കപ്പ് ആർട്ടിസ്‌റ്റ് അല്ലേ..??
അപ്പോ എന്നോട്‌ പറഞ്ഞു..”അളിയാ..എന്റെ ജോലി മേക്കപ്പ് ആണെങ്കിലും എനിക്ക് സാറിന്റെ കൂടെ എല്ലാം ജോലിയും ചെയ്യാനാണ് ഇഷ്ട്ടം.. അതെനിക്ക് അദ്ദേഹത്തോടുള്ള ആരാധനയും ബഹുമാനവുമാണ്.. സാറിന് ഒന്നിനും ഒരു തടസ്സവും ഉണ്ടാവാൻ പാടില്ല.. അപ്പോഴേക്കും ലാൽ സാറിന്റെ വിളി വന്നു..

ലിജൂ…
റെഡി സാർ….!

ലിജു അണ്ണൻ പറഞ്ഞത്‌ സത്യമാണ്.. ലാൽ സാറിന്റെ കൂടെ നിൽക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ട്.. എല്ലാവരെയും നോക്കി സ്നേഹത്തോടെയുള്ള ഒരു ചിരിയുണ്ട്.. എന്തൊരു ചേലാണതിന്..
“എന്റെ കുട്ടികൾ എവിടേ എന്നല്ലാതെ സാർ ഇതുവരെ അവരെ അന്വേഷിക്കുന്നത് ഞാൻ കേട്ടിട്ടില്ല…

ഈ കൂട്ടത്തിൽ കുറേ കുട്ടികൾ ഉണ്ട്..
മുരളിയേട്ടൻ, ബിജേഷ്, സജീവ്, റോബിൻ, റോയ് etc
Liju Pamamcode Bijeesh Balakrishnan #murali
#robin Roy Kochappu Sajiv Soman

#mohanlalfans #Mohanlal #Lalettan #Barroz3D

അനീഷ് ഉപാസന

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago