ഒമർ ലുലു എന്ന സംവിധായകൻ, ചെയ്തത് വെറും രണ്ട് ചിത്രങ്ങൾ ഇവ രണ്ടും സൂപ്പർ ഹിറ്റ്, നിർമാതാവിന് നഷ്ടം ഉണ്ടക്കാത്ത സംവിധായകൻ. പ്രേക്ഷകരെ രസിപ്പിക്കുന്ന സംവിധായകൻ. അങ്ങനെ ഒട്ടേറെ വിശേഷങ്ങൾ നൽകാം യുവ സംവിധായകൻ ഒമർ ലുലുവിന്.
ഫാമിലി എന്റർടൈന്മെന്റ് എന്നതിൽ ഉപരി യൂത്തിന് ലക്ഷ്യം വെച്ചാണ്, ഒമർ സംവിധാനം ചെയ്‌ത ഹാപ്പി വെഡിങ്, ചങ്ക്സും. ഇപ്പോഴിതാ ഒമർ സംവിധാനം ചെയ്ത മൂന്നാം ചിത്രം എത്തുകയാണ്.
ഒരു അടാൻ ലൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയ ദിനത്തിൽ ആണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ റിലീസ് ചെയ്ത ആദ്യ ഗാനത്തിലെ കണ്ണിറുക്കൽ കൊണ്ട് താരമായ നടി, പ്രിയ പ്രകാശ് വാര്യർ ചിത്രത്തിൽ പ്രധാന താരങ്ങളിൽ ഒരാൾ.
നിർമാതാവിനോട് ഉള്ള അഭിപ്രായ വ്യത്യാസങ്ങൾ മൂലമാണ് ചിത്രം ഷൂട്ടിംഗ് പൂർത്തിയാക്കി വളരെ വൈകി ആണ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടർ ചാനലിന് നല്കിയ അഭിമുഖത്തിൽ ആണ് പ്രിയ അഹങ്കാരി ആണോ എന്നുള്ള ചോദ്യത്തിന് മറുപടി ഒമർ നൽകിയത്.
പ്രിയ അഹങ്കാരിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ ദുഃഖം തോന്നിയോ എന്നായിരുന്നു ചോദ്യം,
ഒമർ മറുപടി നൽകിയത് ഇങ്ങനെ
നെഗറ്റീവ് എന്തുവന്നാലും വേദനിക്കും. നല്ല വാര്‍ത്ത വന്നാല്‍ സന്തോഷിക്കും. ഒറ്റ രാത്രികൊണ്ട് വലിയ സെലിബ്രിറ്റിയായി മാറുമ്പോള്‍ അങ്ങനെ സംഭവിക്കും. അതിന്റെ നെഗറ്റീവ് സൈഡുമുണ്ട്. ചെറിയ കുട്ടികളല്ലേ. അവര്‍ക്ക് അതിന്റേതായ പക്വതക്കുറവുമുണ്ടാകാം.
അതുപോലെ തന്നെ തന്റെ ചിത്രത്തിൽ അഭിനയിച്ച കുട്ടിക്ക് റിലീസിന് മുന്നേ 2 ചിത്രങ്ങൾ കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ഒമർ ലുലു അഭിപ്രയപ്പെട്ടു.
അടുത്ത ചിത്രത്തിൽ നായിക പ്രിയ വാര്യർ ആയിരിക്കില്ല എന്നും ചിത്രത്തിലെ മറ്റൊരു നായികയായ നൂറിനായിരിക്കും നായിക. നൂറിനും അഷ്‌നാദ് എന്ന പയ്യനും നായികാ നായകന്മാരായി അഭിനയിക്കും എന്നും ഒമർ കൂട്ടിച്ചേർത്തു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…