മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും വലിയ നാഴികക്കല്ലാകാൻ എത്തുകയാണ് ഒടിയൻ. വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.
റെക്കോർഡ് ഫാൻസ് ആണ് ചിത്രത്തിന് വേണ്ടി ആരാധകർ ഒരുക്കുന്നത്, അതോടൊപ്പം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ കട്ട് ഔട്ട് വെക്കാൻ ആണ് മോഹൻലാൽ ആരാധകർ പ്ലാൻ ചെയ്യുന്നത്, 201 അടിയുള്ള കട്ട് ഔട്ട് ആണ് ചിത്രത്തിന് വേണ്ടി തിരുവനന്തപുരത്ത് പത്മനാഭന്റെ മണ്ണിൽ സ്ഥാപിക്കുന്നത്. കൂടാതെ മലപ്പുറത്ത് വമ്പൻ കട്ട് ഔട്ട് സ്ഥാപിക്കാൻ ആണ് ആരാധകർ പ്ലാൻ ചെയ്യുന്നത്.
രാവിലെ 5.45ന് ആയിരിക്കും ചിത്രത്തിന്റെ ആദ്യ ഫാൻസ് ഷോകൾ തുടങ്ങുന്നത്, ഇതിനോടകം തന്നെ പല തീയറ്ററുകളിലും ഫാൻസ് ടിക്കറ്റുകൾ വിറ്റഴിഞ്ഞു കഴിഞ്ഞു, തിരുവനന്തപുരത്തും മലപ്പുറത്തും ആയിരിക്കും ഏറ്റവും കൂടുതൽ ഫാൻസ് ഷോകൾ നടക്കുക. നിലവിൽ 60 ലക്ഷം രൂപയുടെ ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റഴിഞ്ഞു എന്നാണ് കണക്കുകൾ.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിൽ തന്നെ ആദ്യമായി ചിത്രത്തിന്റെ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ഒടിയൻ സ്റ്റാച്യു സ്ഥാപിച്ചു കഴിഞ്ഞു. കൂടാതെ ചിത്രത്തിന്റെ വരുന്ന പോസ്റ്റുകൾ എല്ലാം തന്നെ വമ്പൻ ഹിറ്റ് ആയി കഴിഞ്ഞിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.
കേരളത്തിലെ 100% തീയറ്ററുകളിൽ ഒടിയൻ റിലീസ് ചെയ്യാൻ ആണ് മാക്‌സ് ലാബ് ക്രീഷൻസ് പ്ലാൻ ചെയ്യുന്നത്. ആദ്യ ദിനം, 2000 ഷോകൾ ആണ് ഉണ്ടാകുക എന്നുമാണ് അറിയുന്നത്. ഡിസംബർ 14ന് ആണ് ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത്.
മഞ്ജു വാര്യർ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്, കൂടാതെ ഇരുവർ എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജ് മോഹൻലാലിന് ഒപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. പകയും പ്രതികാരവും പ്രണയവും പറയുന്ന ചിത്രത്തിൽ ആക്ഷൻ രംഗങ്ങൾ ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. 5 ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൽ ഉണ്ടാകുക എന്നാണ് സംവിധായകൻ ശ്രീകുമാർ മേനോൻ പറയുന്നത്. ഒരേ സമയം മലയാളം തമിഴ് തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അറിയുന്നത്. കൂടാതെ വിദേശ രാജ്യങ്ങളിലും ചിത്രം ഡിസംബർ 14ന് തന്നെ എത്തും.
Odiyan movie promotion – mohanlal fans
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…