ഏറെ കാലങ്ങൾക്ക് ശേഷം മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നു. മോഹൻലാൽ പ്രധാന വേഷങ്ങളിൽ എത്തുന്ന അടുത്ത രണ്ട് ചിത്രങ്ങളും ഉണ്ണി മുകുന്ദൻ അഭിനയിക്കുണ്ട്.
മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ എന്നിവർ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് ഉണ്ണി അഭിനയിക്കുന്ന ഒരു സിനിമ. കൂടാതെ ട്വൽത് മാൻ എന്ന ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഉണ്ണി മുകുന്ദൻ അഭിനയിക്കുന്നുണ്ട്.
രണ്ടു സിനിമകളും നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. ഫൺ ഫാമിലി എന്റർടൈനറായി ആണ് ബ്രോ ഡാഡി എത്തുന്നത്. ഓൾഡ് മൊങ്ക്സ് ഡിസൈനിൽ കൂടി പരസ്യ കലയിൽ ശ്രദ്ധ നേടിയ എൻ ശ്രീജിത്തും ബിബിൻ മാളിയേക്കലും ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിൽ മീന , കല്യാണി പ്രിയദർശൻ , കനിഹ എന്നിവർ ആണ് നായികമാരായി എത്തുന്നത്. ലാലു അലക്സ് , സൗബിൻ ഷാഹിർ , മുരളി ഗോപി എന്നിവരും ചിത്രത്തിൽ ഉണ്ട്. ഹൈദരബാദിൽ ആണ് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. മോഹൻലാൽ കഴിഞ്ഞ ദിവസം ബ്രോ ഡാഡി ലൊക്കേഷനിൽ ജോയിൻ ചെയ്തിരുന്നു.
കൂടാതെ ട്വൽത് മാനിന്റെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. ബ്രോ ഡാഡിക്ക് ശേഷം ചിത്രീകരണം തുടങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ട്വല്‍ത് മാനിലും ഉണ്ണി മുകുന്ദന്‍ കഥാപാത്രമായുണ്ട്. തെലുങ്ക് ചിത്രം ജനതാ ഗാരേജിന് ശേഷം മോഹൻലാലിനൊപ്പം പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദൻ ചെയ്യുന്നു എന്ന പ്രത്യേകത ഈ രണ്ട് ചിത്രങ്ങൾക്കും ഉണ്ട്.
ഉണ്ണി മുകുന്ദൻ നായകനും അതോടൊപ്പം ആദ്യമായി നിർമാണവും ചെയ്യുന്ന മേപ്പടിയാൻ ആണ് താരത്തിന്റെ അടുത്തതായി എത്തുന്ന സിനിമ. ചിത്രീകരണം പൂർത്തിയായ ചിത്രം കൂടിയാണ് മേപ്പാടിയാൻ. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന ചിത്രത്തിലും ഉണ്ണി മുകുന്ദന്‍ പൃഥ്വിരാജിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബോളിവുഡ് ത്രില്ലർ അന്ധാദുൻ എന്ന സിനിമയുടെ റീമേക്കാണ് ഭ്രമം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത്ത് മാനിന്റെ ചിത്രീകരണം ബ്രോ ഡാഡിക്ക് മുന്നേ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിങിന് കേരള സർക്കാർ അനുമതി നൽകാത്തതിനെ തുടർന്ന് ബ്രോ ഡാഡി ആദ്യം തുടങ്ങുകയായിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും ചിത്രീകരണതിന് അനുമതി നൽകിയിട്ടുണ്ട്. ഹൈദരാബാദിലെ ഷെഡ്യൂൾ പൂർത്തി ആയതിന് ശേഷം ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് കേരളത്തിലേക്ക് മാറ്റും. നവാഗതനായ കൃഷ്ണകുമാർ രചന നിർവഹിക്കുന്ന 12ത്ത് മാൻ മുഴുവൻ ഇടുക്കിയിലാണ് ചിത്രീകരിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…