Cinema

ഷാജി കൈലാസ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു; സിനിമ പ്രഖ്യാപിച്ചു മോഹൻലാൽ..!!

റെഡ് ചില്ലീസ് എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്നു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക് പേജിൽ കൂടി അറിയിച്ചത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷം ആണ് ഈ കൂട്ടുകെട്ട് വീണ്ടും വരുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്. 2021 ഒക്ടോബറിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് രാജേഷ് ജയ്‌റാമാണ്‌. തന്റെ അടുത്ത സിനിമ ഇതാരിക്കുമെന്നാണ് മോഹൻലാൽ പറഞ്ഞിരിക്കുന്നത്.

2017 ൽ പുറത്തിറങ്ങിയ വൈഗൈ എക്സ്പ്രസ്സ് ആണ് ഷാജി കൈലാസ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. കൂടാതെ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന കടുവ കഴിഞ്ഞ വര്ഷം പ്രഖ്യാപിച്ചിരുന്നു. മലയാള സിനിമയിൽ വമ്പൻ ആക്ഷൻ ചിത്രങ്ങൾ ഒരുക്കിയ കൂട്ടുകെട്ട് ആണ് മോഹൻലാൽ ഷാജി കൈലാസ് എന്നിവരുടേത്.

ആറാം തമ്പുരാനും നരസിംഹവും എല്ലാം മലയാളികൾക്ക് എന്നും ആവേശം നൽകുന്ന വിജയ സിനിമകൾ തന്നെയാണ്. ഈ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുമ്പോൾ അത് മറ്റൊരു വലിയ ചിത്രം തന്നെയായിരിക്കും എന്നാണ് ആരാധകരുടെ കാത്തിരിപ്പ്.

തീയറ്ററുകളിൽ യോദ്ധയെ ഒന്നുമല്ലാതാക്കിയ മമ്മൂട്ടി ചിത്രം; യോദ്ധ ഇന്നും ആഘോഷിക്കപ്പെടുമ്പോൾ സത്യം മറ്റൊന്ന്..!!

മോഹൻലാൽ നായകനായി എത്തുന്ന ബ്രോ ഡാഡി കഴിഞ്ഞ ദോഷം ഷൂട്ടിങ് പൂർത്തിയായിരുന്നു. കൂടാതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാൻ ആണ് ഇനി മോഹൻലാൽ അഭിനയിക്കുന്ന സിനിമ. ഇതിന് ശേഷം ആയിരിക്കും ഷാജി കൈലാസ് സിനിമയിൽ ജോയിൻ ചെയ്യുക. ഇതെല്ലാം ആശിർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago