Street fashion

ദൃശ്യത്തിനും പുലിമുരുകനും പിന്നാലെ ലൂസിഫറും; വിദേശ മാർക്കറ്റിൽ നിന്ന് മാത്രം 50 കോടി നേടുന്ന മലയാള ചിത്രം..!!

കഴിഞ്ഞ നപ്പതിലേറെ വർഷങ്ങളായി നിരവധി താരങ്ങൾ മലയാള സിനിമയിൽ വന്ന് പോയി എങ്കിലും മോഹൻലാൽ എന്ന നടനെയോ അദ്ദേഹത്തിന്റെ ബോക്സോഫീസ് റെക്കോർഡുകൾ തകർക്കാനോ മലയാള സിനിമയിൽ മറ്റൊരു താരവും ഉദിച്ചു ഉയർന്നട്ടില്ല എന്നുള്ളതാണ് സത്യം.

മോഹൻലാൽ ഒരിക്കൽ കൂടി തെളിയിച്ചിരിക്കകയാണ് തന്റെ ബോക്സോഫീസ് പവർ, ആദ്യമായി മലയാളം സിനിമക്ക് അമ്പത് കോടി എന്ന സ്വപ്‍ന നേട്ടം കൈക്കുള്ളിൽ ഒതുക്കാൻ അവസരം നൽകിയത് ദൃശ്യം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. ആഗോള മാർക്കറ്റിൽ നിന്നും അമ്പത് കോടി നേടിയപ്പോൾ അന്ന് മലയാള സിനിമയുടെ ചരിത്ര താളുകളിൽ ദൃശ്യം പൊൻതൂവൽ അണിയുക ആയിരുന്നു.

തുടർന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷം പുലിമുരുകൻ എത്തി, നോട്ട് നിരോധന സമയം ആയിരുന്നിട്ട് കൂടി, കുട്ടികളും കുടുംബ പ്രേക്ഷകരും തീയറ്ററുകളിലേക്ക് ആർത്തിരമ്പി കയറി. വൈശാഖ് സംവിധാനം ചെയ്ത ടോമിച്ചൻ മുളക്പാടം നിർമ്മിച്ച മോഹൻലാൽ നായകനായി എത്തിയ ചിത്രം ബോക്സോഫീസ് കളക്ഷനിൽ കേരളത്തിൽ നിന്നും മാത്രം അമ്പത് കോടി കടന്നു.

ബോക്സോഫീസ് റെക്കോർഡുകൾ ഇത് കൊണ്ടു ഒന്നും അവസാനിക്കാൻ മോഹൻലാൽ തയ്യാറായിരുന്നില്ല, പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ, ഇപ്പോഴിതാ വിദേശ മാർക്കറ്റിൽ നിന്ന് മാത്രം അമ്പതു കോടി നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡും ഒരു മോഹൻലാൽ ചിത്രം തന്നെ കരസ്ഥമാക്കിയിരിക്കുന്നു.
ഇതിൽ 40 കോടി രൂപയോളം ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് നേടിയത്. അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും എല്ലാം മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ് ലൂസിഫർ തീര്‍ത്തത്.

എട്ട് ദിവസങ്ങൾക്ക് 100 കോടി ക്ലബ്ബിലും 21 ദിവസങ്ങൾ കൊണ്ട് 150 കോടി ക്ലബും കീഴടക്കിയ ലൂസിഫർ, മലയാളത്തിലെ ആദ്യ 200 കോടി ചിത്രമായിരിക്കും എന്ന് തന്നെയാണ് കണക്ക് കൂട്ടൽ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago