Street fashion

ലാലേട്ടന്റെ ഒന്നൊന്നര വില്ലത്തരം കാണാൻ റെഡിയായിക്കോ; ലൂസിഫർ വരുന്നു..!!

ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന മോഹൻലാൽ നായകനാകുന്ന ലൂസിഫർ. 2019ൽ റിലീസിന് എത്തുന്ന ചിത്രത്തിൽ രാഷ്ട്രീയ നേതാവയ സ്റ്റീഫൻ നെടുംമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.

ലൂസിഫർ എന്ന പേര് ഈ ചിത്രത്തിന്റെ അല്ല എന്നും എന്നാൽ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ആശിർവാദ് സിനിമാസിന് വേണ്ടി ചെയ്യാൻ ഇരുന്ന ചിത്രത്തിന്റെ പേരായിരുന്നു എന്നും രണ്ട് കഥകളും അറിയാവുന്നത് കൊണ്ടാണ് ലൂസിഫർ എന്ന പേര് ഈ ചിത്രത്തിന് ഇട്ടത് എന്ന് സംവിധായകൻ പ്രിത്വിരാജ് പറയുന്നത്.

ലൂസിഫറിന്റെ മറ്റൊരു പ്രത്യേക എന്തെന്നാൽ ചിത്രത്തിൽ എല്ലാ കഥാപാത്രങ്ങൾക്ക് പോസിറ്റീവ്, നെഗറ്റീവ് ഷെയ്ഡ് ഉള്ളവർ ആണ്, ഓരോ സമയത്തും ഓരോ സ്വഭാവത്തിൽ ഉള്ളവർ.

മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം ” ലൂസിഫർ ഇരുട്ടിന്റെ രാജാകുമാരൻ മാത്രല്ല, ലൂസിഫർ വീണുപോയ ഒരു മാലാഖ കൂടിയാണ്, രാജാവാണ്, അയാളോട് എങ്ങനെ പെരുമാറുന്നുവോ അങ്ങനെ തിരിച്ചു പെരുമാറുന്നവനാണ് ലൂസിഫർ”.

വമ്പൻ താര നിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, കലാഭവൻ ഷാജോണ് എന്നിവർക്ക് പുറമെ ബോളിവുഡ് താരം വിവേക് ഒബ്രോയ്യും എത്തുന്നു. മഞ്ജു വാര്യർ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. സാനിയ അയ്യപ്പൻ, മമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago