Street fashion

ലാലേട്ടന്റെ സമീപകാലത്തെ ഏറ്റവും സ്റ്റൈലിഷ് അപ്പിയറൻസ് ലൂസിഫറിലാണ്; പൃഥ്വിരാജ് സുകുമാരൻ..!!

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എത്തുകയാണ്, മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യർ ആണ് നായിക. സിനിമയിലെ കുറിച്ചുള്ള വിശേഷങ്ങൾ പങ്ക് വെക്കുകയാണ് പൃഥ്വിരാജ്.

പ്രിത്വിരാജ് ആദ്യമായി നിർമ്മിച്ചു, നായകനായി എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്വിരാജിന്റെ വെളിപ്പെടുത്തൽ.

പ്രിത്വിരാജിന്റെ വാക്കുകൾ ഇങ്ങനെ;

താൻ സിനിമയിൽ നായകനായി എങ്കിലും നിർമാതാവ് ആയി എങ്കിലും ഏറ്റവും കൂടുതൽ എജോയ് ചെയ്തത് സംവിധായകൻ ആയപ്പോൾ ആണ്, ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ നിമിഷങ്ങൾ, ഷൂട്ടിങ്ങിൽ ഫസ്റ്റ് ഡേ ഷൂട്ടിങിനായി എത്തിയ ലാലേട്ടൻ, സർ ഞാൻ എന്താണ് ചെയ്യണ്ടത് എന്നാണ് ചോദിച്ചത്, പുള്ളിക്കാരന് നന്നായി അറിയാം എന്താണ് ചെയ്യേണ്ടത് എന്നാലും അദ്ദേഹത്തിന് സംവിധായകൻ പറഞ്ഞു തന്നെ അറിയണം, ഡയറക്ടർ പറഞ്ഞു കേട്ട് അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ പ്രോസസിന്റെ ഭാഗമാണ്.

തുടർന്ന് ഞാൻ അദ്ദേഹത്തിനോട് പോയി പറയും, ചേട്ടാ ആ ഷോട്ട് ഇങ്ങനെയാണ്, അദ്ദേഹം അത് ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യും, കൊണ്സ്റ്റന്റ് ആയി ഒരു ഷോട്ട് എങ്ങനെ പ്രോസസ് ചെയ്യണം, എങ്ങനെ ഹാൻഡിൽ ചെയ്യണം, ഈ സമയത്തു എന്തായിരിക്കണം അയാളുടെ റിയാക്ഷൻ തുടങ്ങി ഒത്തിരി ചോദ്യോത്തരങ്ങൾ ഉണ്ടാവും. ഞാൻ ലൂസിഫർ വഴി ലാലേട്ടനിൽ നിന്നും ഒട്ടേറെ മോഷ്ടിച്ചിട്ടുണ്ട്.

എന്റെ വ്യക്തിപരായ അഭിപ്രായത്തിൽ, ഞാൻ ഒരു കടുത്ത മോഹൻലാൽ ആരാധകൻ ആയതുകൊണ്ട് ഐ പേഴ്‌സണലി തിങ്ക് ലാലേട്ടന്റെ ഏറ്റവും സ്റ്റൈലിഷ് അപ്പിയറൻസ് ലൂസിഫറിൽ ആണെന്ന് തോന്നുന്നു. സിനിമ നന്നാകുമോ എന്നറിയില്ല. പക്ഷെ ലാലേട്ടൻ ഭയങ്കര ലുക്ക് ആണ്. എന്നെ മോനെ എന്നാണ് അദ്ദേഹം വിളിക്കുക, പക്ഷെ ക്യാമറക്ക് മുന്നിൽ എത്തുമ്പോൾ സർ എന്നെ വിളിക്കൂ, പുള്ളിക്ക് ഇത് അറിയാതെ വരുന്നതാണ്. – പൃഥ്വിരാജ്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ തിരക്കഥാ ഒരുക്കുന്നത് മുരളി ഗോപിയാണ്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago