Street fashion

ഞാനും ലാലേട്ടനും വീണ്ടും ഒന്നിക്കുന്നു, തിരക്കഥ രഞ്ജി പണിക്കർ; ജീത്തു ജോസഫ്..!!

കായംകുളം കൊച്ചുണ്ണിയുടെ 100 ദിന ആഘോഷത്തിൽ വമ്പൻ പ്രഖ്യാപനവുമായി ജീത്തു ജോസഫ്. ദൃശ്യം പോലെ മലയാള സിനിമയെ 50 കോടി സ്വപ്നം കാണാൻ പഠിപ്പിച്ച ചിത്രത്തിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് കോമ്പിനേഷൻ വീണ്ടും ഒന്നിക്കുന്നു.

ജീത്തു ജോസഫ് മാത്രമല്ല കൂടെ മലയാള സിനിമയിലെ തീപ്പൊരി സിനിമകളുടെ തിരക്കഥാകൃത്താണ് രഞ്ജി പണിക്കർ തന്നെയാണ് തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയും ഉണ്ട്.

ഡോക്ടർ പശുപതിയിൽ തുടങ്ങി ലേലവും പത്രവും കിങ്ങും കമ്മീഷണറും പ്രജയും ഒക്കെ നമുക്ക് തന്നെ രഞ്ജി പണിക്കർ വീണ്ടും ഒരു ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കാൻ ഒരുങ്ങുകയാണ്.

അതിനൊപ്പം ദൃശ്യവും ആദിയും മെമ്മറീസും ഒക്കെ നമുക്ക് സമ്മാനിച്ച ജീത്തു ജോസഫ് കൂടി ഒന്നിക്കുമ്പോൾ തീപാറും എന്നുള്ള കാര്യം ഉറപ്പ്.

ഫെഫ്കയും റൈറ്റേഴ്‌സ് യൂണിയനും ചേർന്നൊരുക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഫെഫ്കയിലെ മെംബേഴ്സിന് വേണ്ടിയുള്ള ധന സമാഹാരണത്തിന്റെ ഭാഗമായി ആണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

കുറെ കാലങ്ങളായ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന രഞ്ജി പണിക്കർ വീണ്ടും തിരക്കഥ എഴുതുമ്പോൾ, ട്വന്റി ട്വന്റി ചിത്രം പോലെ ഒരു ചിത്രമായിരിക്കും ഫെഫ്‌ക ഒരുക്കുന്നത് എന്നാണ് അറിയുന്നത്.

ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി ഒരുക്കുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് റൗഡി ഫെബ്രുവരി 22ന് തീയറ്ററുകളിൽ എത്തും. മോഹൻലാൽ ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ ആണ്. കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷ വേളയിൽ ആണ് ജീത്തു ജോസഫ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago