മലയാള സിനിമയുടെ ചരിത്ര താളുകളിൽ ഏറ്റവും വലിയ റിലീസ് ആയി ആണ് ലൂസിഫർ എത്തിയത്. ലോകമെമ്പാടും 3078 സ്ക്രീനിൽ റിലീസ് ചെയ്ത ചിത്രം. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര അഭിപ്രായങ്ങൾ ആണ് നേടിയത്.
പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി എത്തിയത് മോഹൻലാൽ ആണ്. മഞ്ജു വാര്യർ, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, വിവേക് ഒബ്രോയ്, ടോവിനോ തോമസ്, ബാല, തുടങ്ങി വമ്പൻ താര നിരയിൽ എത്തിയ ചിത്രം കാണുവാൻ ജന സാഗരം തന്നെയാണ് തീയറ്ററുകളിൽ.
104 ലോക്കേഷനുകളിൽ 885 സ്ക്രീനിൽ ആയിരുന്നു ജിസിസിയിൽ ലൂസിഫർ റിലീസിന് എത്തിയത്. ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് തന്നെയാണ് ഫാർസ് ഫിലിം കമ്പനി ലൂസിഫറിന് വേണ്ടി ഒരുക്കിയത്.
ഇതുവരെ ഉള്ള മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡുകൾ മുഴുവൻ തകർത്തെറിഞ്ഞു എന്നാണ് വിതരണ കമ്പനി ഒഫീഷ്യൽ പേജ് വഴി പ്രഖ്യാപിച്ചിരിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കി ഇരിക്കുന്നത് മുരളി ഗോപിയാണ്. മാക്‌സ് ലാബ് ആണ് ചിത്രം കേരളത്തിൽ റിലീസിന് എത്തിച്ചത്. 400 ഓളം സ്ക്രീനിൽ ആണ് ലൂസിഫർ കേരളത്തിൽ മാത്രം റിലീസ് ചെയ്തത്. 10 സെന്ററുകൾ മാത്രം ആയിരുന്നു ബാംഗ്ലൂരിൽ ആദ്യ ദിനത്തിന് കിട്ടിയിരുന്നത് എങ്കിലും കേരളത്തിലെ മികച്ച ബോക്സോഫീസ് റിപ്പോർട്ട് കണക്കിൽ എടുത്ത് 40 ആയി ഉയർത്തി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…