കാതിരിപ്പുകൾക്ക് അവസാനമാകുകയാണ്, ഇനി 15 ദിവസങ്ങൾ കൂടി, മോഹൻലാൽ നായകനായി എത്തിയ ഒടിയൻ ഡിസംബർ 14ന് എത്തുകയാണ്.
ഐഎംഡിബി റേറ്റിങ്ങിൽ 2.O എന്ന സൂപ്പർ താരങ്ങളായ അക്ഷയ്കുമാറും രജനീകാന്തും ഒന്നിക്കുന്ന ചിത്രത്തെ പിന്തള്ളി ഒടിയൻ ഒന്നാമത് എത്തിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിൽ അടക്കം ഒരേ ദിനം റിലീസ് ചെയ്യുന്ന ചിത്രമാണ് ഒടിയൻ. ഈ ചിത്രത്തിന് ശേഷം മോഹൻലാൽ, ഇന്ത്യൻ സിനിമയിലെ സൂപ്പർസ്റ്റാർ ആയി ലോക സിനിമയിൽ അറിയപ്പെടും എന്നു ശ്രീകുമാർ മേനോൻ പറയുന്നു.
എങ്ങും എവിടെയും കേൾക്കുന്ന ഒറ്റ നാമമേ ഉള്ളൂ, ഒടിയൻ. വരകളിൽ ഒടിയൻ, വരികളിൽ ഒടിയൻ, പ്രതിമയിൽ ഒടിയൻ, മെഴുകിലും തൂണിലും തുരുമ്പിലും വരെ ഒടിയന്റെ പ്രൊമോഷൻ ആണ്. പ്രൊമോഷന്റെ അതിർവരമ്പുകൾ കീഴടക്കി മലയാള സിനിമയിലെ ലോക സിനിമക്ക് മുന്നിൽ പരിചിത മുഖമാക്കാൻ തന്നെയാണ് ഒടിയൻ എത്തുന്നത്.
കേരളത്തിൽ കൂടതെ, തെലുങ്കിലും തമിഴിലും റിലീസ്, ഇന്ത്യ എങ്ങും ഒടിയൻ മാണിക്യൻ എത്തും, കൂടെ അറേബ്യൻ രാജ്യങ്ങളും, ന്യൂസിലാൻഡ്, പോളണ്ട്, ജപ്പാൻ തുടങ്ങി എല്ലായിടത്തും ഒടിയൻ തന്നെയാണ് താരം. ഇപ്പോഴിതാ ഉക്രൈനിൽ റിലീസ് ചെയ്യുകയാണ് ഒടിയൻ.
രജനികാന്ത് ചിത്രങ്ങൾക്ക് ഏറെ ഫാൻസ് ഉള്ള ജപ്പാനിൽ, അഞ്ച് ആക്ഷൻ സീനുകളും തട്ട് പോളിപ്പൻ ഡയലോഗുകളുമായി ഒടിയൻ എത്തുമ്പോൾ, ജപ്പാനിൽ വലിയ ആരാധക കൂട്ടം മോഹൻലാലിന് പിറക്കും എന്നത് തന്നെയാണ് മറ്റൊരു വലിയ വിശ്വാസം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…