Categories: Cinema

മോഹൻലാലിന്റെ ആറാട്ടിലെ ആക്ഷൻ രംഗങ്ങൾ തീപാറും; കൊറിയോഗ്രാഫി ചെയ്യുന്നത് നാല് പേർ..!!

കഴിഞ്ഞ വർഷം സിനിമ ആരാധകർക്ക് അത്ര നല്ല വർഷം ആയിരുന്നില്ല. മോഹിച്ച സിനിമകൾ ഒന്നും തന്നെ റിലീസ് ചെയ്തില്ല. 2021 ആയതോടെ റിലീസ് ചെയ്യാൻ ചിത്രങ്ങൾ ഒരുങ്ങുകയാണ്. അതിൽ ഏറ്റവും ആകാംഷ നൽകുന്നത് മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് ആണ്. ബി ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

ബ്ലാക്ക് ഷർട്ടും മുണ്ടും ആണ് മോഹൻലാലിന്റെ വേഷം , കളരി അടവിൽ നിൽക്കുന്ന മോഹൻലാൽ. ഒപ്പം ആറാട്ടിൽ ഹൈലൈറ്റ് ആയിട്ടുള്ള വിന്റേജ് ബെൻസ് കാറും കാണാം. വീണ്ടും ഒരു ആറാംതമ്പുരാനോ നരസിംഹമോ തന്നെ ആവണം എന്നാണ് ആരാധകർ കരുതുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിൽ തന്നെ പറയുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടേക്ക് എത്തുന്ന ഗോപൻ എന്ന കഥാപാത്രം ആയി ആണ് മോഹൻലാൽ എത്തുന്നത്.

പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയ കൃഷ്ണ ഒരുക്കുന്ന തിരക്കഥയാണ് ആറാട്ടിലേത്. ശ്രദ്ധ ശ്രീനാഥ , സ്വാസിക എന്നിവർ ആണ് നായികമാരായി എത്തുന്നത്. സായി കുമാർ , വിജയ രാഘവൻ , മാളവിക , രചന നാരായണൻകുട്ടി തുടങ്ങി വലിയ താരനിരയിൽ തന്നെ ആണ് ചിത്രം എത്തുന്നത്. പുലിമുരുകന് ശേഷം മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ആക്ഷൻ രംഗങ്ങൾ തന്നെ ആണ് ചിത്രത്തിന്റെ ഏറ്റവും രോമാഞ്ചം ഉണ്ടാക്കാൻ പോകുന്ന സീനുകൾ എന്ന് ആരാധകർ വിധി എഴുതി കഴിഞ്ഞു.

ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് നാല് പേർ ആണ്. അനൽ അറസു ആണ് ഒരാൾ , ബിഗിൽ , മെർസൽ , സാഗർ ഏലിയാസ് ജാക്കി , ബിഗ് ബി , ദബാംഗ് 3 എന്നിവക്ക് ഒപ്പം ആക്ഷൻ കൊറിയോഗ്രാഫി ചെയ്തത് ഇദ്ദേഹം ആയിരുന്നു. വേട്ടയാട് വിളയാട് അടക്കമുള്ള ചിത്രങ്ങൾ ചെയ്തിട്ടുള്ള രവി വർമൻ ആണ് മറ്റൊരാൾ. കൂടാതെ വിജയ് , സുപ്രീം സുന്ദർ എന്നിവരും ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നുണ്ട് ആറാട്ടിൽ. സജീഷ് മഞ്ചേരി , ആർ ഡി ഇല്ല്യൂമിനേഷൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം രാഹുൽ രാജ് ആണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago