മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും വലിയ ഹൈപ്പിൽ എത്തിയ ചിത്രം ആയിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം. പതിനഞ്ചു വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി അമൽ നീരദ് ഒന്നിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയിൽ ആണ് എത്തിയത്. മമ്മൂട്ടിക്കൊപ്പം ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
സുശീൽ ശ്യാം ആണ് ചിത്രത്തിന്റെ ബിജിഎമ്മും സംഗീതവും ഒരുക്കിയിരിക്കുന്നത്. അമൽ നീരദ്, ദേവദത്ത് ഷാജി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന, നെടുമുടി വേണു, കെപിഎസി ലളിത, ശ്രീധ, വീണ നന്ദകുമാർ, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.
കൂട്ടുകുടുംബത്തിലെ പകയുടെയും പ്രതികാരത്തിന്റെയും കഥ പറയുന്ന ചിത്രം ആദ്യ ദിനം തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ നിന്നും ആദ്യ ദിനം നേടിയത് 9.56 ലക്ഷം രൂപയാണ്. നീണ്ട രണ്ടര വർഷത്തിന് ശേഷം കേരളത്തിൽ 100 ശതമാനം ഒക്കുപേൻസിയിൽ പ്രദർശനം നടക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മ.
ആദ്യ ദിനം ഏറിസിൽ ഉണ്ടായിരുന്നത് 14 ഷോകൾ ആയിരുന്നു. 4960 പേര് ആണ് ചിത്രം കാണാൻ എത്തിയത്. തീയറ്റർ ഉണ്ടമകൾ ഔദ്യോഗികമായി പുറത്തുവിട്ട റിപ്പോർട്ട് ആണിത്. അതെ സമയം ദേശിയ അവാർഡ് അടക്കം നേടിയ മോഹൻലാൽ പ്രിയദർശൻ കോമ്പിനേഷനിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ആദ്യ ദിനം ഏറിസിൽ നിന്നും നേടിയത് 9.61 ലക്ഷം രൂപയാണ്.
50 ശതമാനം ഒക്കുപേൻസിയിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. അതെ സമയം ഏരീസ് പ്ലക്സിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ശങ്കർ സംവിധാനം ചീത് രജനികാന്ത് നായകനായി എത്തിയ 2 പോയിന്റ് 0 ആണ്. 15.89 ലക്ഷം ആണ് നേടിയത്.
രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഇളയദളപതി വിജയ് ചിത്രം ഉള്ളപ്പോൾ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാളം സിനിമ മോഹൻലാൽ നായകനായി എത്തിയ വില്ലൻ ആണ്. 10.47 ലക്ഷം ആണ് വില്ലൻ നേടിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…