Categories: Cinema

ആദ്യ ദിനം 14000 ഷോകൾ; ഒറ്റ ദിവസം കൊണ്ട് 50 കോടിയുടെ ബോക്സ് ഓഫീസിൽ കളക്ഷൻ; മരക്കാർ എത്തുന്നത് റെക്കോർഡുകൾ വാരിക്കൂട്ടാൻ..!!

മലയാള സിനിമയുടെ ചരിത്രത്തിൽ പുത്തൻ നാഴികക്കല്ലുകൾ തീർക്കാൻ മോഹൻലാൽ. മലയാള സിനിമയിൽ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഉണ്ടാക്കാൻ കെൽപ്പുള്ള താരമാണ് മോഹൻലാൽ. മോഹൻലാൽ പ്രിയദർശൻ ആന്റണി പെരുമ്പാവൂർ ടീം ഒപ്പം എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം.

ചരിത്രവും അതിനൊപ്പം ഫാന്റസിയും കൂട്ടിയിണക്കി എത്തുന്ന ചിത്രത്തിന് മികച്ച ചിത്രത്തിനും മികച്ച വി എഫ് എക്സ് ചിത്രത്തിനുമുള്ള അവാർഡ് നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് ആദ്യ ദിനം നേടുന്ന ചിത്രം ആയി മരക്കാർ മാറിയേക്കും.

ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്ന റിലീസ് 3300 സ്‌ക്രീനുകളിൽ ലോക വ്യാപകമായ റിലീസ് ആണ്. ഡിസംബർ 2 റിലീസ് തീയതി മാത്രം അമ്പത് കോടിയോളം രൂപയുടെ ബിസിനസ് നടത്തും എന്നാണ് തീയറ്റർ ഒപ്പുവെച്ച കണക്കുകൾ പ്രകാരം പറയുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ കച്ചവടം ആണ്.

കേരളത്തിൽ മാത്രം 600 സ്‌ക്രീനിൽ ആണ് പ്രദർശനം. ഇന്ത്യയിൽ മറ്റിടങ്ങളിൽ 1200 സ്‌ക്രീനിൽ സിനിമ എത്തുന്നത്. മലയാളം കൂടാതെ ഹിന്ദി , ഇംഗ്ലീഷ് , കന്നഡ , തെലുങ്ക് , തമിഴ് ഭാഷയിൽ ചിത്രം റിലീസ് ചെയ്യും. രാജ്യത്തിന് പുറത്തു ഇന്നലെ വരെ കരാർ ഒപ്പുവെച്ചിരിക്കുന്നത് 1500 സ്ക്രീനുകൾ ആണ്. ഇതുവരെ 3300 സ്‌ക്രീനിൽ ആണ് റിലീസ് തീരുമാനം ആയിരിക്കുന്നത്.

എന്നാൽ നവമ്പർ 30 വരെ ബുക്കിംഗ് തുടരുമെന്നും അങ്ങനെ എങ്കിൽ 1500 എന്നുള്ളത് 1800 വരെ ആകും എന്നും റിപ്പോർട്ട് ഉണ്ട്. കേരളത്തിൽ ഭൂരിഭാഗം തീയറ്ററുകളിലും 6 ഉം അല്ലെങ്കിൽ 7 ഉം ഷോകൾ ഉണ്ട്. ദുബായിലും ഇങ്ങനെ തന്നെ ആയിരിക്കും. ആദ്യ ദിനം 3300 സ്‌ക്രീനിൽ ആണെങ്കിൽ 12700 ഷോകൾ ഉണ്ടാവും.

എന്നാൽ 3600 സ്‌ക്രീനിൽ ആണെങ്കിൽ അത് 14000 ആയി ഉയരും. നാലു ഷോകൾ ആയി പരിഗണിച്ചാലും ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തിൽ അധികം ആളുകൾ ചിത്രം കാണും. ഒരു ടിക്കറ്റിന് മിനിമം 200 രൂപ വെച്ചുള്ള കണക്കിൽ ആണെങ്കിൽ വലിയ റെക്കോർഡ് നേട്ടം തന്നെ ആയിരിക്കുമത്. കൂടാതെ വിദേശ ഉയർന്ന വിനിമയ നിരക്ക് പരിഗണിച്ചാൽ ഉള്ള വരുമാനം ആണിത്.

അതെ സമയം മോഹൻലാൽ നായകനായി മലയാളത്തിൽ ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ എത്തുന്ന സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ പ്രിയദർശൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരക്കാർ.

ഇൻഡ്യൻ സിനിമയിൽ മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമ തന്നെ ആയിരിക്കും എന്നാണ് മരക്കാരിനെ കുറിച്ചുള്ള വിലയിരുത്തൽ. മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ അർജുൻ , സുനിൽ ഷെട്ടി , പ്രഭു , കീർത്തി സുരേഷ് , മഞ്ജു വാര്യർ , കല്യാണി പ്രിയദർശൻ , പ്രണവ് മോഹൻലാൽ , തുടങ്ങി വലിയ താരനിര തന്നെയാണ് ഉള്ളത്.

മലയാളത്തിന് ഒപ്പം തമിഴ് , കന്നഡ , തെലുങ്ക് , ഹിന്ദി ഭാഷകളിൽ ഈ ചിത്രം എത്തുന്നുണ്ട്. ചിത്രം തീയറ്ററിൽ ആയിരിക്കുമോ എന്നുള്ള ആശങ്കകൾ നില നിൽക്കുമ്പോൾ സർക്കാർ നടത്തിയ ശക്തമായ ഇടപെടലിൽ കൂടി ആണ് മരയ്ക്കാർ തീയറ്ററുകളിൽ എത്തുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago