Categories: Cinema

കാഴ്ചയുടെ വിസ്മയം തീർത്ത് മരക്കാർ; മാസ്സ് ചിത്രം പ്രതീക്ഷിച്ചുപോയാൽ നിരാശപ്പെടേണ്ടി വരും; ചിത്രത്തിന്റെ റിവ്യൂ ഇങ്ങനെ..!!

അങ്ങനെ മലയാള സിനിമയുടെ രണ്ടു വര്ഷം നീണ്ട കാത്തിരിപ്പുകൾക്ക് വിരാമം ആയി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായി എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹം വമ്പൻ ആരവങ്ങളോടെ റിലീസ് ചെയ്തു. അർധരാത്രി 12 കഴിഞ്ഞു ഒരു മിനിറ്റിൽ ആണ് ചിത്രത്തിന്റെ ഷോ തുടങ്ങിയത്.

കാലാപാനി എന്ന ചിത്രത്തിന് ശേഷം പ്രിയദർശൻ എന്ന ക്രാഫ്റ്റ് മാന്റെ കറതീർന്ന കയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം. തികച്ചും നാടകീയത നിറഞ്ഞ കഥയിൽ മികച്ച യുദ്ധ രംഗങ്ങളും കറതീർന്ന ആക്ഷൻ രംഗങ്ങളും മികച്ച ഗാനങ്ങങ്ങളും ചേർന്ന ചിത്രം ആണ് മരക്കാർ.

ഉമ്മയും സ്വന്തക്കാരും പറങ്കികളുടെ ചതിയിൽ മരിച്ചു വീണതോടെ ഒറ്റയാനായി മാറിയ മമ്മാലി. കള്ളനെന്ന് തെറ്റിദ്ധരിക്കപ്പെട്ട അവൻ മാതൃസഹോദരനായ പട്ടു മരക്കാരുടെയൊപ്പം ഒളിവുജീവിതം നയിക്കുകയാണ്. ആദ്യ പകുതിയിൽ പക്വതയാർന്ന അഭിനയം കൊണ്ട് അമ്പരപ്പിക്കുന്നത് സംവിധായകൻ ഫാസിലാണ്.

അയത്ന ലളിതമായ അഭിനയവും ആക്‌ഷനുമായി പ്രണവ് മോഹൻലാൽ കുഞ്ഞു കുഞ്ഞാലിയായി നിറഞ്ഞാടുന്നുമുണ്ട്. ഏതാനും നിമിഷം മാത്രം വന്നു പോവുന്ന കല്യാണി പ്രിയദർശനും സുഹാസിനിയും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്. പടം തുടങ്ങി നാൽപ്പത്തിരണ്ടാം മിനിറ്റിലാണ് മോഹൻലാലിന്റെ വരവ്.

നാൽപത്തിയെട്ടാം മിനിറ്റിൽ സുനിൽ ഷെട്ടിയും അർജുൻ സർജയും വരുന്നതോടെ കഥയുടെ പിരിമുറുക്കമേറുന്നു. പോരാട്ട വീര്യം കൊണ്ട് പറങ്കിപ്പടയെ വിറപ്പിച്ചത് കുഞ്ഞാലി മരക്കാർ മൂന്നാമനാണെന്നാണ് ചരിത്രം.

എന്നാൽ ചരിത്രത്തിൽ നാം വായിച്ച അതേ കഥയെ വെള്ളിത്തിരയിലേക്ക് പകർത്തുകയല്ല പ്രിയൻ ചെയ്തിരിക്കുന്നത്. നാടകീയതയും ആക്ഷനും നിറച്ച പാക്കേജാണ് രണ്ടാം പകുതിയിൽ ഭാവന കലർത്തി അവതരിപ്പിച്ചിരിക്കുന്നത്.

മോഹൻലാലിനൊപ്പം സുനിൽ ഷെട്ടിയും ആക്ഷൻകിങ് അർജുൻ സർജയും പ്രഭുവും മഞ്ജുവാരിയരും ഒപ്പത്തിനൊപ്പം മത്സരിച്ചഭിനയിക്കുകയാണ്. മൂന്നു മണിക്കൂർ ഒൻപത് മിനിറ്റാണ് ചിത്രത്തിന്റ ദൈർഘ്യം. മാസ്സിനേക്കാൾ ക്ലാസിനു പ്രാധാന്യം നൽകി ആണ് മരക്കാർ എത്തുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago