ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാവ് നായകനായി എത്തുന്ന ചിത്രം, മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായകൻ അഭിനയിക്കുന്ന ചിത്രം, മലയാളത്തിന്റെ ഏറ്റവും വലിയ പ്രൊഡക്ഷൻ കമ്പനിയായ ആശിർവാദ് സിനിമാസിന്റെ 25 ആം ചിത്രം, ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധാകൻ സംവിധാനം ചെയ്യുന്ന ചിത്രം, ഒട്ടേറെ പ്രത്യേകതളോടെയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം ഇന്ന് ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിക്കുന്നത്. ചിത്രത്തിന്റെ 70% ഉം ചിത്രീകരണം നടത്തുന്നത് റാമോജി ഫിലിം സിറ്റിയിൽ ആണ്. സിനിമയുടെ ചിത്രീകരണതിനായി 3 കപ്പലുകൾ ആണ് സാബു സിറിലിന്റെ നേതൃത്വത്തിൽ പണി പൂർത്തിയാക്കിയിരിക്കുന്നത്.
ഒപ്പം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മലയാളത്തിന്റെ ഹിറ്റ് ജോഡികളായ പ്രിയദർശൻ – മോഹൻലാൽ കോമ്പിനേഷൻ ഒന്നിക്കുന്ന ചിത്രമാണ് കുഞ്ഞാലിമരക്കാർ അറബിക്കടലിന്റെ സിംഹം.
100 കോടി ബഡ്ജറ്റിൽ അണിയിച്ചൊരുക്കുന്ന മോഹൻലാൽ ചിത്രത്തിൽ, ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ് ആക്ഷൻ കിംഗ് അർജുൻ, മധു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
ഇന്ന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൽ ഡിസംബർ12നു മോഹൻലാൽ ജോയിൻ ചെയ്യും.
ചിത്രത്തിൽ നാല് നായികമാർ ആണ് ഉള്ളത്, കീർത്തി സുരേഷ്, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ എന്നിവരെ നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിലേക്ക് നാലാമത് നായിക, വിശ്വരൂപം, ഉത്തമ വില്ലൻ എന്നീ ചിത്രങ്ങളിൽ നായികയായി എത്തിയ പൂജ കുമാർ ആണ് മറ്റൊരു നായിക, മോഹൻലാലിന്റെ നായികയായി എത്തുന്നത് തന്റെ ഭാഗ്യം എന്നാണ് പൂജ വിശേഷിപ്പിച്ചത്, അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിരൂപക ശ്രദ്ധ നേടിയ പൂജ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ ജോയിൻ ചെയ്യും.
ചിത്രത്തിന്റെ വമ്പൻ സെറ്റ് ഒരുക്കുന്നത് സാബു സിറിൾ ആണ്. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ കഥ പറയുന്ന ചിത്രം അടുത്ത വർഷം ഓണം റിലീസ് ആയിരിക്കും.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…