Street fashion

ഒടിയന്റെയും ലൂസിഫറിന്റെയും റിലീസ് തീയതി നിർമാതാവ് പ്രഖ്യാപിച്ചു..!!

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഇനി വരാനിക്കുന്നത് മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളാണ്. 50 കോടിയിലേറെ മുതൽ മടക്കുള്ള ഒടിയനും ലൂസിഫറും നൂറു കോടിയിലേറെ നിർമാണ ചിലവുള്ള കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. എല്ലാം വമ്പൻ ചിത്രങ്ങൾ, പ്രേക്ഷർക്ക് പൂർണ്ണ പ്രതീക്ഷയുള്ള ചിത്രങ്ങൾ, വലിയതാര നിറയുള്ള ചിത്രങ്ങൾ.

ആദ്യം എത്തുന്നത് നവാഗതനായ പരസ്യ സംവിധായകൻ കൂടിയായ വി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഓടിയൻ തന്നെയാണ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിൽ ഇരുവർ എന്ന ചിത്രത്തിന് ശേഷം പ്രകാശ് രാജ് മോഹൻലാലിന് ഒപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്ന ചിത്രം ഡിസംബർ 14ന് ആണ് റിലീസ് ചെയ്യുന്നത്.

ഒക്ടോബർ 11 ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം പ്രളയ ദുരിതം മൂലം റിലീസ് വൈകി എത്തുന്ന ചിത്രങ്ങൾക്കായി ആണ് റിലീസ് മാറ്റുന്നത്. ഡബ്ബിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അവസാന ഘട്ടത്തിൽ ആണ്.

നവാഗതർക്ക് ഡേറ്റ് കൊടുക്കാത്ത നടൻ ആണ് മോഹൻലാൽ എന്നു പലരും പറയുമ്പോഴും നവാഗത സംവിധായകൻ ചെയ്യുന്ന ഓടിയന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫറും സംവിധാനം ചെയ്യുന്നത് നവാഗതനും നടനുമായ പ്രിത്വിരാജ് ആണ്. മുപ്പത് കോടിയിലേറെ മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിൽ മോഹൻലാലിന് ഒപ്പം കലാഭവൻ ഷാജോണ്, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരും എത്തുന്നു. രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് സോഷ്യൽ മീഡിയയിൽ അടക്കം വമ്പൻ ഹൈപ്പ് ആണ്. ലുസിഫറിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ പൂര്‍ത്തിയാകും. ചിത്രം അടുത്ത വർഷം മാർച്ച് 24ന് തീയ്യറ്ററുകളിലേക്ക് എത്തുക.

നവംബര്‍ ഒന്നിനു മരയ്ക്കാര്‍ ചിത്രീകരണം തുടങ്ങും. 70 ദിവസംകൊണ്ടാണു മരയ്ക്കാര്‍ പൂര്‍ത്തിയാക്കുക. ഒടിയന്റെ ട്രെയിലര്‍ അടുത്ത മാസം തിയറ്ററുകളിലെത്തും.
പ്രിയദർശൻ ഒപ്പം എന്ന ചിത്രത്തിന് ശേഷം ലാലിന് ഒപ്പം ഒന്നിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ചിത്രം അടുത്ത വർഷം ഓണത്തിന് തീയറ്ററുകളിൽ എത്തും.

Mohanlal movie release dates announced, malayalam ciemam news, entertainment, antony perumbavoor

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago