Street fashion

ലൂസിഫറിന്റെ കളക്ഷനും ബിസിനസ്സും; ഒഫീഷ്യൽ റിപ്പോർട്ട് പുറത്തുവിട്ട് നിർമാതാവ് ആന്റണി പെരുമ്പാവൂർ..!!

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ, മഞ്ജു വാര്യർ, ടോവിനോ തോമസ്സ് വിവേക് ഒബ്രോയി, ഇന്ദ്രജിത്, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ലൂസിഫർ.

ഇതുവരെ പുലിമുരുകൻ നേടിയിരുന്ന 150 കോടിയുടെ റെക്കോര്ഡ് കളക്ഷൻ ആണ് ലൂസിഫർ മറികടന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. മുരളി ഗോപി ആയിരുന്നു തിരക്കഥ.

മലയാള സിനിമയിലെ തന്നെ വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം, 75 കോടിയോളം ബഡ്ജറ്റിലാണ് നിർമ്മിച്ചത്. ആഗോള വ്യാപകമായി നേടിയെടുത്തത് 175 കോടിയോളം രൂപ ആണ്. 13 കോടി രൂപക്ക് മുകളിൽ ഓൾ ടൈം റെക്കോർഡ് തുക ആമസോൺ പ്രൈം റൈറ്റ്സ് ആയി നേടിയ ഈ ചിത്രം 6 കോടി രൂപ സാറ്റലൈറ്റ് റൈറ്റ്സ് ആയും നേടി. 10 കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രത്തിന്റെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി റൈറ്റുകൾ വിറ്റു പോയത്. അങ്ങനെ ആകെ മൊത്തം 204 കോടിയോളം രൂപയാണ് ഈ ചിത്രം നടത്തിയ ടോട്ടൽ ബിസിനസ്സ്. മലയാളത്തിന് ആദ്യ നൂറു കോടി ക്ലബ് സമ്മാനിച്ച മോഹൻലാൽ തന്നെ മലയാളത്തിന് ആദ്യ 200 കോടിയും സമ്മാനിച്ചു. ടോട്ടൽ ബിസിനസ്സ് കൂടി ചേർത്ത് നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങൾ കൂടി നോക്കിയാൽ മലയാളത്തിൽ ആകെ ഉള്ള അഞ്ചു ചിത്രങ്ങളിൽ മൂന്നെണ്ണത്തിലും മോഹൻലാൽ ആണ് നായകൻ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago