Street fashion

ലൂസിഫർ രണ്ടാം ഭാഗം വരുന്നത് മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ; മനസ്സ് തുറന്ന് പൃഥ്വിരാജ്..!!

ലൂസിഫർ എന്ന ചിത്രം മലയാള സിനിമക്ക് നേടി കൊടുത്ത മാർക്കറ്റിങ് സാധ്യതകൾ എന്നുള്ളത് തന്നെ ഇതുവരെ വരെ മറ്റൊരു മലയാള സിനിമക്കും നേടി എടുക്കാൻ കഴിയുന്നതിന് മുകളിൽ ആയിരുന്നു.

മലയാള സിനിമയിലെ ഏറ്റവും വലിയ ജനസാഗരം പുലിമുരുകൻ ഇറങ്ങിയ സമയത്ത് തീയറ്ററിൽ ഉണ്ടായി എങ്കിൽ കൂടിയും മാർക്കറ്റിന്റെ അനന്ത സാധ്യതകൾ മുഴുവൻ മുതലാക്കാൻ പുലിമുരുകന് കഴിഞ്ഞില്ല എന്ന് തന്നെ പറയാം.

എന്നാൽ, ലൂസിഫർ എന്ന ചിത്രം 200 കോടിയുടെ മൊത്ത ബിസിനെസ്സ് നേടുമ്പോൾ ആമസോണ് പ്രൈമിൽ അടക്കം ഇതുവരെ മറ്റൊരു മലയാള സിനിമക്കും നേടി എടുക്കാൻ കഴിയാത്ത വരുമാനം ആണ് ഉണ്ടാക്കി എടുത്തത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തകൾ സിനിമ എത്തുന്നതിന് മുന്നേ തന്നെ ചിത്രത്തിന്റെ സംവിധായകൻ ആയ പ്രിത്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർ മനസ്സിൽ കണ്ടിരുന്നു എങ്കിൽ കൂടിയും ബഡ്‌ജറ്റ്‌ തന്നെ ആയിരുന്നു അത്തരത്തിൽ ഉള്ള ഒരു നീക്കത്തിൽ നിന്നും ഇരുവരെയും പിൻവലിപ്പിച്ചത്.

പൃഥ്വിരാജ് ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതും അത് തന്നെ ആയിരുന്നു, മരക്കാർ അറബിക്കടലിന്റെ സിംഹം, മാമാങ്കം എന്നീ ചിത്രങ്ങൾ വലിയ വിജയം ആകണം എന്നുള്ള പ്രാർത്ഥനയിൽ ആണ് താൻ എന്നും അത്തരത്തിൽ ചിത്രങ്ങൾ വലിയ വിജയങ്ങൾ ആകുമ്പോൾ മാത്രമേ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും ചിന്തിക്കാനും മലയാളത്തിൽ റിലീസ് ചെയ്യാനും കഴിയൂ എന്നും പൃഥ്വിരാജ് കൂട്ടിച്ചേർക്കുന്നു.

ലൂസിഫർ എന്ന ചിത്രത്തിൽ യഥാർത്ഥ ലൂസിഫർ എന്ന ചിത്രത്തിലെ ഏറ്റവും ചെറിയ ഭാഗം മാത്രമാണ് സിനിമ ആക്കിയത് എന്നും പത്തിലേറെ വെബ് സീരീസ് ആയി റിലീസ് ചെയ്യാൻ ഉള്ള കണ്ടന്റ് ഈ ചിത്രത്തിന് ഉണ്ടായിരുന്നു എന്നും ചിത്രത്തിന്റെ യഥാർത്ഥ മുഖം എത്തുന്നത് രണ്ടാം ഭാഗത്തിൽ കൂടി ആയിരിക്കും എന്നുമാണ് പൃഥ്വിരാജ് പറയുന്നത്.

അബ്രഹാം ഖുറേഷിയുടെയും സയ്യിദ് മുഹമ്മദിന്റെയും യദാർത്ഥ മുഖങ്ങൾ, കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർക്ക് ഒപ്പം ഞങ്ങളും.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago