കോവിഡ് കാലത്തിൽ ദുരിതത്തിലായ തീയറ്ററുടമകളെ ഒറ്റക്ക് തോളിലേറ്റി ദുൽഖർ സൽമാൻ. തീയറ്ററുകൾ ഒക്ടോബർ 25 നു തുറക്കുകയും സ്റ്റാർ , അണ്ണാത്തെ അടക്കമുള്ള ചിത്രങ്ങൾ എത്തിയെങ്കിലും കൂടിയും മലയാളികളെ കൃത്യമായി തീയേറ്ററിലേക്ക് ആകർഷിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.
എന്നാൽ ക്രിത്യമായ പ്രൊമോഷൻ പാക്ക് നടത്തി എത്തിയത് കുറുപ്പ് മലയാളത്തിലെ ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. സുകുമാര കുറുപ്പ് എന്ന കുറ്റ വാളിയുടെ യഥാർത്ഥ ജീവിത കഥ യെ ആസ്പദമാക്കി എത്തിയത് സിനിമയാണ് കുറുപ്പ്.
വമ്പൻ പ്രൊമോഷൻ നടത്തി എത്തിയ ചിത്രത്തിന് ആദ്യ ദിനം തീയറ്ററിൽ നിന്നും കിട്ടിയത് ഈ മികച്ച വരവേൽപ്പ് തന്നെ ആയിരുന്നു. സെക്കന്റ് ഷോ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമക്ക് ദുൽഖർ സൽമാനെ സമ്മാനിച്ച ശ്രീനാഥ് രാജേന്ദ്രൻ ആണ് ഈ സിനിമയും ഒരുക്കി ഇരിക്കുന്നത്.
35 കോടി മുതൽ മുടക്കിൽ ആണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്. തീയറ്ററുകളിൽ അമ്പത് ശതമാനം ആളുകൾ മാത്രമാണ് എത്താൻ കഴിയുള്ളൂ എങ്കിൽ കൂടിയും മലയാളത്തിൽ ഇതുവരെയുള്ള റെക്കോർഡ് മറികടന്നിരിക്കുകയാണ് കുറുപ്പ് മോഹൻലാൽ ചിത്രം ഒടിയൻ നൂറു ശതമാനം ഒക്കുപ്പസിയിൽ നേടിയത് ഏഴ് കോടിയോളം രൂപ ആണെങ്കിൽ കുറുപ്പ് അമ്പത് ശതമാനത്തിൽ 6 കോടിക്ക് മുകളിൽ നേടി.
സുഷിൻ ശ്യാം നൽകിയ ബിജിഎം വമ്പൻ ആഘോഷം തന്നെ ആയിരുന്നു തീയറ്ററിൽ. അതെ സമയം ദുൽഖറിന് മുകളിൽ ഉള്ള പ്രകടനം ആയിരുന്നു ഷൈൻ ടോം ചാക്കോ നടത്തിയത്. ഇന്ദ്രജിത് , സണ്ണി വെയിൻ , അടക്കം വമ്പൻ താരങ്ങൾ അണിനിരന്ന ചിത്രത്തിന് മലയാളത്തിൽ ഇതുവരെ നേടി റെക്കോർഡ് സ്ക്രീൻ ആണ് പ്രദർശനത്തിന് ലഭിച്ചത്.
526 സ്‌ക്രീനിൽ 2356 ഷോ ആണ് ആദ്യ ദിനം കേരളത്തിൽ മാത്രം ദുൽഖർ കളിച്ചത്. ഫിയോക്ക് നേരിട്ട് നടത്തിയ പ്രൊമോഷൻ പരിപാടികൾ കൂടി രാത്രി വൈകിയും കൂടുതൽ ഷോകൾ ചിത്രം കളിക്കുന്നുണ്ട്.
എന്തായാലും ഇത്രയും ഒടിയൻ മാണിക്യൻ വഴി മോഹൻലാൽ ഉണ്ടാക്കിയ സർവ്വകാല റെക്കോർഡ് ആണ് കുറുപ്പ് തൂത്തുവാരിയത്. കൊറോണ ഭയന്ന് തീയറ്ററിലേക്ക് എത്താതിരുന്ന പ്രേക്ഷകർ ഒന്നടങ്കം തീയറ്ററിലേക്ക് എത്തുന്ന കാഴ്ച ആയിരുന്നു ഇന്നലെ എല്ലായിടത്തും കണ്ടത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…