വില്ലൻ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ, ദിലീപ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വിക്കുള്ള വക്കീൽ വേഷത്തിൽ ദിലീപ് എത്തുമ്പോൾ നർമ്മത്തിൽ പൊതിഞ്ഞ ഒരു ത്രില്ലർ ചിത്രം തന്നെയാണ് ബി ഉണ്ണികൃഷ്ണന്റെ തിരക്കഥയിൽ പിറക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ആലോചനകൾ മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് നടന്നത് എന്നും അന്ന് ലാലേട്ടനുമായി ഈ കാര്യം പങ്കുവെച്ചത്, അദ്ദേഹമാണ് ഈ വേഷത്തിൽ ഏറ്റവും അനുയോജ്യമായ നടൻ ദിലീപ് ആണെന്ന് നിർദ്ദേശിച്ചത് എന്നാണ് ബി ഉണ്ണികൃഷ്ണൻ ബാലൻ വക്കീലിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വ്യക്തമാക്കിയത്.
ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം പകര്‍ന്നിരിക്കുന്നത്. പ്രണവം ശശി, സിത്താര, സാഷാ തിരുപ്പതി, യാസിന്‍ നിസാര്‍ എന്നിവരാണ് ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
ഫെബ്രുവരി 21നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളിലെത്തുന്നത്. ദിലീപ് നായകനായി ഈ വർഷം എത്തുന്ന ആദ്യ ചിത്രത്തിന് വമ്പൻ സ്വീകരണം നൽകാൻ ആണ് ദിലീപ് ആരാധകർ പദ്ധതി ഇട്ടിരിക്കുന്നത്.
ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…