Cinema

ബ്ലോക്ക്ബസ്റ്റർ കിരൺ അബ്ബാവരം ചിത്രം ‘ക’ മലയാളം റിലീസ് നവംബർ 22 ന്; കേരളത്തിലെത്തിക്കുന്നത് ദുൽഖറിന്റെ വേഫെറർ ഫിലിംസ്

കിരൺ അബ്ബാവരം നായകനായ പാൻ ഇന്ത്യൻ ചിത്രം ‘ക’ യുടെ മലയാളം പതിപ്പിന്റെ റിലീസ് നവംബർ 22 ന്. ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ചിത്രത്തിൻ്റെ മലയാളം ട്രെയ്‌ലർ നാളെ റിലീസ് ചെയ്യും.

പിരീഡ് ആക്ഷൻ മിസ്റ്ററി ത്രില്ലറായൊരുക്കിയ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതരായ സുജിത്, സന്ദീപ് എന്നിവർ ചേർന്നാണ്. ശ്രീ ചക്രാസ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ചിന്താ ഗോപാലകൃഷ്ണ റെഡ്ഡി ആണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ദീപാവലി റിലീസായി എത്തിയ ചിത്രം തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 40 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ചിത്രത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ഉടനെ ആരംഭിക്കും.

കൃഷ്ണഗിരി എന്ന ഗ്രാമത്തിൽ നടക്കുന്ന ദുരൂഹമായ സംഭവവികാസങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിൽ പ്രണയവും ഡ്രാമയും ആക്ഷനും സസ്‌പെൻസും ഹിപ്നോട്ടിസത്തിന്റെ ആകാംഷയും ഉൾക്കൊച്ചിരിക്കുന്നു. അഭിനയ വാസുദേവ് എന്ന പോസ്റ്മാൻ ആയാണ് കിരൺ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്ന കിരൺ അബ്ബാവരത്തിന്റെ വമ്പൻ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തൻവി റാം, നയനി സരിക എന്നിവരാണ് ചിത്രത്തിലെ നായികമാർ. രാധ എന്നാണ് തൻവിയുടെ കഥാപാത്രത്തിൻ്റെ പേര്.

മീറ്റർ, റൂൾസ് രഞ്ജൻ, വിനാരോ ഭാഗ്യമു വിഷ്ണു കഥ എന്നീ ചിത്രങ്ങളിലൂടെ തെലുങ്കിൽ പ്രശസ്തനായ താരമാണ് കിരൺ അബ്ബാവരം. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ ഭാഷകളിലും ഒരുക്കിയ ‘ക’ യുടെ മലയാളം പതിപ്പാണ് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് കേരളത്തിലെത്തിക്കുന്നത്.

ഛായാഗ്രഹണം – വിശ്വാസ് ഡാനിയൽ, സതീഷ് റെഡ്ഡി മാസം, സംഗീതം – സാം സി എസ്, എഡിറ്റിംഗ് – ശ്രീ വര പ്രസാദ്, കലാ സംവിധാനം – സുധീർ മചാർല, വസ്ത്രാലങ്കാരം- അനുഷ പുഞ്ചല, മേക്കപ്പ്- കൊവ്വട രാമകൃഷ്ണ, ആക്ഷൻ- റിയൽ സതീഷ്, റാം കൃഷ്ണൻ, ഉയ്യാല ശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ചൗഹാൻ, ലൈൻ പ്രൊഡക്ഷൻ – KA പ്രൊഡക്ഷൻ, സിഇഒ – രഹസ്യ ഗോരക്, പിആർഒ – ശബരി.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago