Cinema

സൂര്യ- ശിവ ചിത്രം കങ്കുവയിലെ “തലൈവനെ” ലിറിക് വീഡിയോ പുറത്ത്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ “തലൈവനെ” ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെൻബഗരാജ്, നാരായണൻ രവിശങ്കർ, ഗോവിന്ദ് പ്രസാദ്, ഷിബി ശ്രീനിവാസൻ, പ്രസന്ന ആദിശേഷ, സൈശരൻ, വിക്രം പിറ്റി, അഭിജിത് റാവു, അപർണ ഹരികുമാർ, സുസ്മിത നരസിംഹൻ, പവിത്ര ചാരി, ലവിത ലോബോ, ദീപ്തി സുരേഷ്, ലത കൃഷ്ണ, പത്മജ ശ്രീനിവാസൻ എന്നിവർ ചേർന്നാണ്. ഗാനരചന മദൻ കർക്കി. നായകനായ സൂര്യയെ മാസ്സ് പരിവേഷത്തിൽ ധീരയോദ്ധാവായി അവതരിപ്പിക്കുന്ന ഗാനമാണ് “തലൈവനെ” എന്ന് ലിറിക് വീഡിയോ സൂചിപ്പിക്കുന്നു. മെഗാ ബഡ്ജറ്റിൽ, പിരീഡ് ആക്ഷന്‍ ഡ്രാമയായി ഒരുങ്ങിയ ചിത്രം നവംബർ 14 -ന് ആഗോളവ്യാപകമായി 38 ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ഈ ചിത്രം വമ്പൻ റിലീസായി കേരളത്തിലെ തീയേറ്ററുകളിലെത്തിക്കും.

സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലൻ വേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ദിശ പട്ടാണി. യോഗി ബാബു, പ്രകാശ് രാജ്, കെ എസ് രവികുമാർ, ജഗപതി ബാബു, ഹാരിഷ് ഉത്തമൻ, നടരാജൻ സുബ്രമണ്യം, ആനന്ദ് രാജ്, വസുന്ധര കശ്യപ്, റെഡിന് കിങ്‌സ്‌ലി, കോവൈ സരള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മദൻ കർക്കി, ആദി നാരായണ, സംവിധായകൻ ശിവ എന്നിവർ ചേർന്ന് രചിച്ച ചിത്രം, 1500 വർഷങ്ങൾക്ക് മുൻപ് നടക്കുന്ന കഥയാണ് പറയുന്നത്.

ഛായാഗ്രഹണം- വെട്രി പളനിസാമി, സംഗീതം- ദേവിശ്രീ പ്രസാദ്, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്‌ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത്, സൗണ്ട് ഡിസൈൻ- ടി ഉദയ് കുമാർ, സ്റ്റിൽസ്- സി. എച്ച് ബാലു, എഡിആർ- വിഘ്നേഷ് ഗുരു, കോ ഡിറക്ടർസ്- ഹേമചന്ദ്രപ്രഭു-തിരുമലൈ, അസോസിയേറ്റ് ഡയറക്ടർ- എസ് കണ്ണൻ-ആർ തിലീപൻ- രാജാറാം- എസ്. നാഗേന്ദ്രൻ, പബ്ലിസിറ്റി ഡിസൈൻ- കബിലൻ ചെല്ലയ്യ, കളറിസ്റ്റ്- കെ എസ് രാജശേഖരൻ, വിഎഫ്എക്സ് ഹെഡ്- ഹരിഹര സുതൻ, പ്രൊഡക്ഷൻ കൺട്രോളർ- ആർ.എസ് സുരേഷ്മണിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാമ ഡോസ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ- ശബരി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago