Categories: Cinema

ആറാട്ടിന്റെയും ഹൃദയത്തിന്റെയും റീലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ആദ്യം പ്രണവ് എത്തും പിന്നാലെ മോഹൻലാലും..!!

ബിഗ് ബ്രദർ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ നായകനായി എത്തുന്ന ഒരു സിനിമ തീയറ്ററിൽ റിലീസ് ചെയ്തട്ടില്ല. പ്രണവ് നായകനായി അവസാനം എത്തിയ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആണ്. ഇപ്പോൾ മോഹൻലാലിന്റേയും പ്രണവ് മോഹൻലാലിന്റേയും ചിത്രങ്ങൾ തീയേറ്ററിലേക്ക് എത്തുകയാണ്.

2022 ൽ ആണ് രണ്ട് സിനിമകൾ തീയറ്ററിൽ എത്തുക. മരക്കാർ അറബിക്കടലിന്റെ സിംഹം റീലീസ് തീയതി ഇതുവരെയും തീരുമാനം ആകാത്ത സാഹചര്യത്തിൽ മോഹൻലാൽ നായകനായി ഇനി ആദ്യം റിലീസ് ചെയ്യുന്ന സിനിമ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ആണ്.

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി പത്തിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും അതോടൊപ്പം കോമഡിയും ചേർന്നതാണ്. വമ്പൻ താരനിരയിൽ വലിയ ക്യാൻവാസിൽ ഷൂട്ടിംഗ് പൂർത്തിയായ ചിത്രം കൂടിയാണ് ആറാട്ട്.

കറുത്ത വിന്റേജ് ബെൻസ് കാറും ചിത്രത്തിൽ ഹൈലൈറ്റാണ്. ശ്രദ്ധ ശ്രീനാഥ്‌ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കൂടാതെ സ്വാസിക , രചന നാരായൺകുട്ടി , സാധിക വേണുഗോപാൽ , മാളവിക എന്നിവരും ഉണ്ട്. നെടുമുടി വേണു ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കൂടാതെ സായി കുമാർ , വിജയ രാഘവൻ , ഇന്ദ്രൻസ് , നന്ദു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എന്നാൽ മോഹൻലാൽ ചിത്രം ആറാട്ട് എത്തുന്നതിന് മുന്നേ പ്രണവ് മോഹൻലാൽ ചിത്രം തീയറ്ററുകളിൽ എത്തും. വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ഹൃദയം 2022 ജനുവരി 21 നാണ് എത്തുന്നത്.

നിർമാതാക്കൾ മെരിലാന്റ് സിനിമാസ് ആണ് റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ , ദർശന രാജേന്ദ്രൻ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിന് ശേഷം ഏതാണ്ട് അഞ്ചു വർഷങ്ങൾക്കു ശേഷം വിനീത് സംവിധാനം ചെയ്യുന്ന ചിത്രം ആണ് ഹൃദയം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago