Street fashion

ലുസിഫറിന്റെ വമ്പൻ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നത് ലക്ഷദീപിൽ..!!

പ്രിത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ, വമ്പൻ കാൻവാസിൽ എത്തുന്ന ചിത്രത്തിന്റെ തന്ത്ര പ്രധാനമായ ആക്ഷൻ സീൻ ചിത്രീകരണം നടത്തുന്നത് ലക്ഷദ്വീപിൽ ആണ്. വില്ലനും ഒടിയനും ശേഷം മഞ്ജു വാര്യർ തന്നെയാണ് മോഹൻലാലിന് നായികയായി എത്തുന്നത്. അതോടൊപ്പം ബോളിവുഡ് താരം വിവേക് ഒബ്രോയ്‌, ഇന്ദ്രജിത് സുകുമാരൻ, ടോവിനോ തോമസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

ഇപ്പോൾ കുട്ടിക്കാനത്ത് ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം തിരുവനന്തപുരത്ത് ഷൂട്ടിങിനായി വീണ്ടും എത്തും, ഈ മാസം 30, 3നും നവംബർ 1നും ആയിരിക്കും തലസ്ഥാനത്തു ഷൂട്ടിങ്, മോഹൻലാൽ ഇല്ലാത്ത ഈ ഷെഡ്യൂളിൽ ടോവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവരുടെ സീനുകൾ ആണ് ചിത്രീകരിക്കുന്നത്.

തലസ്ഥാനത്തെ 3 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ലോക്കേഷൻ മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യും, നവംബർ 4മുതൽ മുംബയിൽ തുടങ്ങുന്ന ഷെഡ്യൂളിൽ മോഹൻലാൽ ജോയിൻ ചെയ്യും. ഇതിന് ശേഷം ദുബായിൽ ആണ് ചിത്രത്തിന്റെ മറ്റൊരു ഷെഡ്യൂൾ. അതിന് ശേഷമായിരിക്കും ലക്ഷദ്വീപിൽ ചിത്രീകരിക്കുക.

മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവും സംഗീതം ദീപക് ദേവുമാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago