Categories: Cinema

മോഹൻലാൽ ഇല്ലാതെ തന്നെ കോടികൾ വാരി ആന്റണി പെരുമ്പാവൂർ; ദൃശ്യം 2 ഹിന്ദിയിൽ വമ്പൻ വിജയം നേടുന്നു..!!

വലിയ വിജയങ്ങൾ ഒന്നും തന്നെ നേടാൻ കഴിയാതെ തളർന്നു പോയ ബോളിവുഡ് സിനിമ ലോകത്തിൽ ആശ്വാസമായി ദൃശ്യം 2 വിന്റെ ഹിന്ദി പതിപ്പ്. ഈ വര്ഷം നിരവധി റീമേക്കുകൾ ഹിന്ദിയിൽ വന്നുവെങ്കിൽ കൂടിയും ശ്രദ്ധേയമായ വിജയം നേടിയെടുക്കാൻ ഒരു സിനിമക്കും കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. മൂന്നു ദിവസം കൊണ്ട് സിനിമ വാരിക്കൂട്ടിയത് അറുപത്തിരണ്ടു കോടി രൂപയാണ്.

ആദ്യ ദിനം പതിനഞ്ചു കോടി നേടിയ ചിത്രത്തിന് മികച്ച പ്രതികരണം കൂടി ലഭിച്ചതിൽ കൂടി ശനിയും ഞായറും പ്രേക്ഷകർ തീയറ്ററുകളിലേക്ക് ഒഴുകി എത്തുക ആയിരുന്നു. ടി സീരിസിയും വയോക്കോം 18 സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ സഹ നിർമാതാവ് ആയി ആന്റണി പെരുമ്പാവൂരുമുണ്ട്. അമ്പത് കോടി മുതൽ മുടക്കിൽ ആണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്.

ഈ വര്ഷം ചുരുക്കം ചില ചിത്രങ്ങൾ മാത്രമായിരുന്നു ബോളിവുഡ് സിനിമ ലോകത്തിൽ വിജയം നേടിയത്. ബ്രഹ്മാസ്ത്രയും ഭൂൽ ഭുലയ്യ രണ്ടാം ഭാഗത്തിനും ശേഷം വിജയം നേടുന്ന ചിത്രം എന്ന റെക്കോർഡ് ഇനി ദൃശ്യം രണ്ടാം ഭാഗത്തിനാണ്. ട്രേഡ് അനലിസ്റ്റുകൾ നടത്തുന്ന കണക്കുകൾ പ്രകാരം ചിത്രം ഏകദേശം മൂന്നൂറിന് മുകളിൽ നേടും എന്നാണ് പറയുന്നത്.

മലയാളത്തിലും തമിഴിലും എല്ലാം ജീത്തു ജോസഫ് ഒരുക്കിയ ചിത്രം എന്നാൽ ഹിന്ദിയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് എത്തിയിരിക്കുന്നത്. അഭിഷേക് പത്താൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അക്ഷയ് ഖന്നയാണ് മുരളി ഗോപിയുടെ വേഷം ചെയ്തിരിക്കുന്നത്. ആശ ശരത്തിന്റെ വേഷം ചെയ്തിരിക്കുന്നത് തബുവാണ്.

അജയ് ദേവ്ഗൺ ആണ് മോഹൻലാലിൻറെ കഥാകപത്രം ജോർജുകുട്ടി ആയി എത്തുന്നത്. വിജയ് സൽഗാനോക്കർ എന്നാണ് കഥാപാത്രത്തിന്റെ പേര്. മീനയുടെ റോളിൽ എത്തുന്നത് ശ്രിയ ശരൺ ആണ്. അഞ്ചു ദിവസത്തെ ലോക വ്യാപകമായ കളക്ഷൻ 108 കോടിയാണ്. ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്നും മാത്രമായി 76 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. 3300 സ്‌ക്രീനിൽ ആണ് ഇന്ത്യയിൽ മാത്രം ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ലോക വ്യാപകമായി നാലായിരത്തിൽ അധികം ശ്രീനിൽ റിലീസ് ചെയ്ത ചിത്രം ബോളിവുഡ് സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയേക്കും എന്നാണ് അറിയുന്നത്. മോഹൻലാൽ ചിത്രങ്ങൾ മാത്രം ചെയ്തുവന്നിരുന്ന ആശിർവാദ് സിനിമാസ് ഇപ്പോൾ മറ്റു താരങ്ങളുടെ ചിത്രങ്ങളും നിർമ്മാണ പങ്കാളിയായി തുടങ്ങി.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago