നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങൾ ചെയ്തിട്ടുള്ള ദിലീപ് ആദ്യമായി വിക്കന്റെ വേഷത്തിയ ചിത്രമാണ് ബി ഉണ്ണികൃഷ്ണൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ.
നിറഞ്ഞ സദസ്സിൽ മികച്ച പ്രേക്ഷക അഭിപ്രയതോടെ ചിത്രം തീയറ്ററുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഫ്ലൊവേഴ്‌സ് ചാനലിൽ എത്തിയപ്പോൾ ആണ് തന്റെ ജീവിതത്തിൽ ഒട്ടേറെ ഉയർച്ചകൾ നേടിയ ഒരു വിക്കൻ ഉണ്ടന്ന് ദിലീപ് പറയുന്നു.
ദിലീപിന്റെ വാക്കുകൾ ഇങ്ങനെ,
”ചിത്രത്തിൽ എന്റെ കഥാപാത്രം വിക്ക് ഉള്ളൊരാളാണ്. അങ്ങനെ ഉള്ളവരെ കളിയാക്കാൻ വേണ്ടി ഉണ്ടാക്കിയ കഥാപാത്രം ഒന്നുമല്ല. അങ്ങനെയുള്ളവർക്കും മുന്നിൽ വരാം, വിജയിക്കാം എന്നൊക്കെ പറയുന്ന ചിത്രം.
യഥാർഥ ജീവിതത്തിൽ അങ്ങനെ വിക്ക് ഉണ്ടായിരുന്ന ഒരാൾ ഉയരങ്ങളിൽ എത്തിയതിനെ പറ്റി എനിക്കറിയാം. ആളുടെ പേര് പറഞ്ഞാൽ നിങ്ങൾക്ക് അറിയാം, നാദിർഷ. എട്ടാം ക്ലാസ്സിൽ പഠിക്കുന്നത് വരെ നല്ല വിക്ക് ഉണ്ടായിരുന്ന ഒരാളാണ് അവൻ.
പക്ഷേ പാട്ട് പാടുന്ന സമയത്ത് ആള്‍ക്ക് വിക്കില്ല. ചില വാക്കുകൾ വിക്ക് വരുമ്പോൾ അവൻ കവർ ചെയ്തിരുന്നത് വിരൽ ഞൊടിച്ചാണ്.
അത് എന്തിനാണെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു. ഞാൻ അവനെ കാണുമ്പോളും അവനു ചെറുതായി ഈ പ്രശ്നം ഉണ്ടായിരുന്നു. എന്നാല്‍ ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്കില്ല. പ്രാക്ടീസ് ചെയ്ത് ചെയ്ത് അവനത് മാറ്റി.
ഇന്നവൻ സിനിമ സംവിധാനം ചെയ്തു നടക്കുന്നു. സംവിധാനം പഠിക്കാൻ പോയത് ഞാനാണെങ്കിലും ആ ജോലി ചെയ്യുന്നത് അവനാണ്. കേരളത്തിലെ ഏറ്റവും നല്ല ഗായകരിൽ ഒരാളാണ്. പാടിയിരിക്കുന്നത് കൂടുതലും ബഹളം ഉള്ള പാട്ടുകളാണ് ” ദിലീപ് പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…