Categories: CinemaEntertainment

ബോക്സ് ഓഫീസിൽ നിന്നും 100 നേടാൻ കഴിയാതെ ഭീഷ്മ; എന്നാൽ ടോട്ടൽ ബിസിനെസ്സിൽ ചരിത്ര വിജയമായി മമ്മൂട്ടി ചിത്രം..!!

അമൽ നീരദ് സംവിധാനം ചെയ്തു മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് ഭീഷ്മ പർവ്വം. വമ്പൻ താരനിരയിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. കൊറോണ എന്ന മഹാമാരിക്ക് ശേഷം നൂറു ശതമാനം പ്രേക്ഷകരുമായി റിലീസ് ചെയ്ത ചിത്രം കൂടി ആണ് ഭീഷ്മ. കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ പ്രേക്ഷകർ ഒഴുകിയെത്തിയ മമ്മൂട്ടി ചിത്രം എന്ന പ്രത്യേകതയും ഭീഷ്മ പാര്വതിനു ഉണ്ട്.

ബിഗ് ബി എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടി അമൽ നീരദ് സഖ്യം ആദ്യമായി ഒന്നിച്ചപ്പോൾ മികച്ച ചിത്രം ആയിട്ടുകൂടി പ്രേക്ഷകർക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. ആ മനഃസ്ഥാപങ്ങൾ എല്ലാം തീർക്കുന്ന രീതിയിൽ ആണ് ഇപ്പോൾ പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകർ സ്വീകരിച്ചത്. അമൽ നീരദ് എന്ന സംവിധായകന്റെ ഏറ്റവും വലിയ വിജയ ചിത്രവും ഭീഷ്മയാണ്.

അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അമൽ നീരദ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ വരുന്ന റിപ്പോർട്ട് പ്രകാരം ഭീഷ്മ ലോക വ്യാപകമായി ടോട്ടൽ ബിസിനെസ്സ് നടത്തിയത് 115 കോടി ആണെന്ന് പറയുന്നു. തീയറ്റർ ഗ്രോസ്, സാറ്റലൈറ്റ് റൈറ്റ്സ്, ഡിജിറ്റൽ റൈറ്റ്സ്, മാറ്റ് അവകാശങ്ങൾ എന്നിവയെല്ലാം ചേർന്നാണ് ഈ കളക്ഷൻ നേടിയിരിക്കുന്നത്.

ഏപ്രിൽ ഒന്ന് മുതൽ ഓൺലൈൻ റിലീസ് ആയി ചിത്രം എത്തുന്നതോടെ ചിത്രത്തിന്റെ തീയറ്റർ പ്രദർശനം അവസാനിക്കുകയാണ്. ചിത്രത്തിന് 23 കോടിയോളം രൂപയാണ് ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ വഴി ലഭിക്കുന്നത്. 82 കോടിയോളം രൂപയാണ് ആഗോള കളക്ഷൻ നേടാൻ കഴിഞ്ഞത്.

മലയാളത്തിൽ ഏറ്റവും വലിയ കളക്ഷൻ നേടുന്ന മൂന്നാം ചിത്രമായി ഭീഷ്മ മാറി എങ്കിൽ കൂടിയും നൂറുകോടി ബോക്സ് ഓഫീസ് കളക്ഷൻ എന്ന മമ്മൂട്ടി ആരാധകരുടെ സ്വപ്നം സഫലമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും. മമ്മൂട്ടി നായകനായി എത്തിയ ചിത്രങ്ങൾ ആണെങ്കിൽ കൂടിയും ഷൈൻ ടോം ചാക്കോ, ശ്രീനാഥ്‌ ഭാസി, സൗബിൻ ഷാഹിർ അടക്കം മലയാളത്തിലെ യുവ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago