Categories: Cinema

3ഡിയിൽ ഒരുങ്ങുന്ന ബറോസിന് ഒരുദിവസത്തെ ചിലവ് ഇങ്ങനെ; ആന്റണി പെരുമ്പാവൂർ..!!

കഴിഞ്ഞ നാലു പതിറ്റാണ്ടായി അഭിനയ ലോകത്തിൽ ഉള്ള വിസ്മയമാണ് മോഹൻലാൽ. നടനായി ലോകം കീഴടക്കിയ മോഹൻലാൽ ഗായകനായും നിർമാതാവ് ആയും ഒക്കെ മലയാള സിനിമയിൽ തിളങ്ങിയപ്പോൾ ഇപ്പോൾ തന്റെ ഏറ്റവും വലിയ സ്വപ്നമായ സംവിധാനത്തിന്റെ പണിപ്പുരയിലാണ്.

മോഹൻലാൽ ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറയുമ്പോൾ സാധാരണ ഒരു കൊമേർഷ്യൽ ചിത്രത്തിന് അപ്പുറം നിൽക്കുന്ന ഒരു സിനിമയാണ് മോഹൻലാൽ ചെയ്യുന്നത്. കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന സിനിമയിൽ നായകനായി എത്തുന്നതും മോഹൻലാൽ തന്നെയാണ്. അതോടൊപ്പം പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംവിധാനം എന്ന ആഗ്രഹം മോഹൻലാലിൻറെ മനസിലേക്ക് എത്തിയിട്ട് രണ്ടര വര്ഷമായി എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറയുന്നു. അദ്ദേഹം ഒന്ന് തീരുമാനിച്ചാൽ എത്ര കഷ്ടതകൾ സഹിച്ചു ആണെങ്കിൽ കൂടിയും നേടിയെടുക്കും എന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഇപ്പോൾ മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന് ഒരു ദിവസം ചിലവാക്കുന്നത് 20 ലക്ഷം രൂപയോളം ആണെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു.

ഹോളിവുഡ് നിലവാരത്തിലേക്ക് തന്നെയാണ് സിനിമ എത്തിക്കാൻ ശ്രമിക്കുന്നത്. 3 ഡിയിൽ ആണ് സിനിമ ചെയ്യുന്നത്. ഫോർട്ട്‌ കൊച്ചിയിലെ ബ്രണ്ടൻ ബോട്ടിയാർഡ് ഹോട്ടലിൽ വെച്ച് മാർച്ച് മുപ്പത്തിയൊന്ന് ബുധനാഴ്ചയാണ് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് മഹാരാജാസ് കോളേജ് ലോ കോളേജ് കുമരകം നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രിൽ ഏഴ് മുതൽ ചിത്രീകരണം നടക്കുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടർന്നാണ് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചത്. ത്രീഡിയിൽ ഒരുക്കന്നത് കൊണ്ട് തന്നെ സിനിമയ്ക്ക് ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. പല ഘട്ടങ്ങളിലായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാൽ അത് നടത്തിയെടുക്കുന്ന ആളാണ് ലാൽ സാർ. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതുപോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയിൽ വന്നിട്ട് കുറെ നാളുകൾ ആയി. ആന്റണി പെരുമ്പാവൂർ പറയുന്നു..

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago