താര സംഘടന അമ്മയുടെ നിർധാരരായ താരങ്ങളുടെ ക്ഷേമത്തിനായി നിർമ്മിക്കുന്ന സിനിമയിൽ താൻ ഒരിക്കലും അഭിനയിക്കില്ല എന്ന് തെന്നിന്ത്യൻ സിനിമയിൽ തന്നെ തിരക്കേറിയ താരമായ പാർവതി തിരുവോത്ത്. മോഹൻലാൽ , മമ്മൂട്ടി അടക്കമുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ആണ് ക്ഷണിച്ചാലും താൻ പോകില്ല എന്നാണ് പാർവതി പറയുന്നത്.
മലയാളത്തിലെ ജനപ്രിയ നായകൻ ദിലീപും പ്രമുഖ നടിയും തമ്മിൽ ഉള്ള വിഷയത്തിൽ അമ്മ സംഘടനക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ നടത്തിയ താരം ആണ് പാർവതി. കൂടാതെ അമ്മ സംഘടനയെ തള്ളി പുത്തൻ സംഘടനക്ക് രൂപം നൽകിയിരുന്നു. പലപ്പോഴായി അമ്മക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ട് സംസാരിക്കുന്ന പാർവതിയെ നമ്മുക്ക് കാണാൻ സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ അമ്മ സംഘടന നിർമ്മിക്കാൻ പോകുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ പാർവതി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് ഈ നടി. അമ്മ നിർമ്മിക്കുന്ന ചിത്രത്തിൽ താൻ ഒരിക്കലും ഭാഗമാവില്ല എന്നും തന്നെ ക്ഷണിച്ചാൽ പോലും അതിൽ അഭിനയിക്കില്ല എന്നുമാണ് പാർവതി വ്യക്തമാക്കുന്നത്. നേരത്തെ ടി കെ രാജീവ് കുമാർ രചിച്ചു പ്രിയദർശൻ ആണ് അമ്മ ചിത്രം സംവിധാനം ചെയ്യാനിരുന്നത്.
എന്നാൽ തിരക്ക് മൂലം പ്രിയദർശൻ പിന്മാറുകയാണ് ഉണ്ടായത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വൈശാഖ് ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഉദയ കൃഷ്ണ രചിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും. മോഹൻലാൽ മമ്മൂട്ടി എന്നിവർ ആയിരിക്കും ഈ ചിത്രത്തിലെ നായകന്മാർ എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…